Saturday, April 27, 2024 12:51 AM
Yesnews Logo
Home Health

വൃക്കയിലെ കല്ലിന്റെ കാരണവും പ്രതിവിധിയും

News Desk . Feb 06, 2020
the-cause-and-effect-of-kidney-stones
Health


സ്ത്രീ - പുരുഷ ഭേദമന്യേ പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വൃക്കയില്‍ കല്ല്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്. പാരമ്ബര്യമായും ഈ രോഗം ബാധിക്കാറുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ അസുഖം മുമ്ബ് വന്നിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും അസുഖം ബാധിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 20 - 30 വയസിന് മധ്യേ പ്രായമുള്ളവരിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്.


വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുമ്‌ബോള്‍ വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. വൃക്കയില്‍ നിന്ന് മൂത്രം പോകുന്നത് തടസപ്പെടുന്നത് കൊണ്ടാണ് വേദന ഉണ്ടാകുന്നത്. മൂത്രനാളിയിലും വൃക്കയുടെ ഭാഗത്തും ഇടുപ്പിലും ജനനേന്ദ്രിയ ഭാഗത്തും വേദന ബാധിക്കാറുണ്ട്. പെട്ടെന്നാകും വേദന ഉണ്ടാകുന്നത്. വളരെ വേഗം തന്നെ കുറയുകയും ചെയ്യും. വേദനയ്ക്കൊപ്പം ഛര്‍ദ്ദിയും മനം പിരട്ടലും സാധാരണമാണ്. വൃക്കയില്‍ കല്ലുണ്ടാകുന്ന രോഗവസ്ഥയില്‍ മൂത്രത്തിലൂടെ രക്തം പോകുന്നതും പതിവാണ്. കാത്സ്യം അമിതമാകുന്നതാണ് ഇതിന് കാരണം. അറുപത് ശതമാനം കേസുകളില്‍ കാത്സ്യം ഓക്സലേറ്റാണ് കല്ലുകള്‍ക്ക് കാരണമാകുന്നത്. ചിലപ്പോള്‍ ഫോസ്ഫേറ്റ്, യൂറിക് ആസിഡ് പോലെയുള്ള വസ്തുക്കളും കല്ളുകള്‍ക്ക് കാരണമാകാറുണ്ട്.

വൃക്കയിലുണ്ടാകുന്ന കല്ല് വേഗത്തില്‍ മാറ്റാന്‍ കഴിയും അതിനായി ചില ഭക്ഷണം ഒഴിവാക്കുകയും ചിലത് കഴിക്കുകയും വേണം. യൂറിക്കാസിഡുകളും ഓക്സലേറ്റുകളും ധാരാളം അടങ്ങിയിരിക്കുന്ന പാല്‍, ഐസ്‌ക്രീം, ചോകേ്ളലേറ്റ്, ചുവന്ന ചീര, ചേന, കപ്പലണ്ടി, അണ്ടിപ്പരിപ്പ്, കാപ്പി, ചായ, കടല, സോഫ്റ്റ് ഡ്രിംഗ്സ്, കോളകള്‍, മദ്യം , ചുവന്ന നിറമുള്ള മത്സ്യങ്ങള്‍, പന്നിയിറച്ചി, കോഴിയിറച്ചി, ടിന്‍ ഫുഡ് എന്നിവ ഒഴിവാക്കുക. ദിവസവും മൂന്ന് ലിറ്ററോളം വെള്ളം കുടിക്കുക. ഭക്ഷണത്തില്‍ ഉപ്പ് നിയന്ത്രിക്കുക. അമിതഭാരം നിയന്ത്രിക്കുക. വിയര്‍പ്പ് കൂടുതല്‍ അനുഭവപ്പെടുമ്‌ബോള്‍ നിര്‍ജ്ജ്ലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക.

Write a comment
News Category