Friday, March 29, 2024 06:56 AM
Yesnews Logo
Home Food

കിടിലന്‍ രുചിയില്‍ ചേമ്പിൻ തണ്ട് അച്ചാര്‍        

News Desk . Feb 06, 2020
recipe-pickle
Food

           


വളരെ എളുപ്പത്തില്‍ പാകം ചെയ്യാവുന്ന ഏറെ രുചികരമായ ഒരു അച്ചാര്‍ ഉണ്ടാക്കിനോക്കാം.. നമ്മുടെ വീടുകളില്‍ ഒക്കെ കിട്ടുന്നചേമ്പിൻ  തണ്ട് വച്ചൊരു അച്ചാര്‍. ചപ്പാത്തി, ചോറ്, ദോശ തുടങ്ങിയ എല്ലാത്തിന്റെയും കൂടെ കഴിക്കാവുന്ന നല്ല രുചികരമായ അച്ചാര്‍. 1 മാസം വരെ കേടുവരാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. 

ചേമ്പിൻ  തണ്ട് - 1കപ്പ് 
ഉലുവ - 1/4 ടീസ്പൂണ്‍ 
വറ്റല്‍ മുളക് - 3 എണ്ണം 
വെളുത്തുള്ളി അരിഞ്ഞത് - 2 ടീസ്പൂണ്‍ 
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍ 
പച്ചമുളക് - 2 എണ്ണം 
നല്ലെണ്ണ (എള്ളെണ്ണ )- 50 ml
കാശ്മീരി മുളക് പൊടി - 3 ടീസ്പൂണ്‍ 
വിനാഗിരി - 2 ടീസ്പൂണ്‍
കായപ്പൊടി - 1/2 ടീസ്പൂണ്‍ 
കറിവേപ്പില - 1തണ്ട് 
ഉപ്പ് - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം 


നല്ലെണ്ണ ചൂടാകുമ്‌ബോള്‍ അതിലേക്ക്ചേമ്പിൻ  തണ്ട് ഇട്ട് 5 മിനിറ്റോളം വഴറ്റി മാറ്റി വക്കുക.               
                 അതേ എണ്ണയിലേക്ക് 1/4 ടീസ്പൂണ്‍ ഉലുവ, വറ്റല്‍ മുളക് ഇട്ടു ചൂടാക്കുക. ഉലുവ കളര്‍ മാറുമ്‌ബോള്‍ കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് ഇട്ടു 2മിനിറ്റ് വഴറ്റുക. അതിനുശേഷം കാശ്മീരി മുളകുപൊടി ഇട്ട് ഒന്ന് യോജിപ്പിക്കുക. എന്നിട്ട് കായപ്പൊടി 1/2ടീസ്പൂണ്‍ ഇട്ടു യോജിപ്പിക്കുക. അതിലേക്ക് വഴറ്റി വച്ചിരിക്കുന്ന ചേമ്പിൻ  തണ്ട് ഇട്ടു നന്നായി യോജിപ്പിക്കുക.. തീ അണച്ച ശേഷം 2 ടീസ്പൂണ്‍ വിനാഗിരി ചേര്‍ത്തിളക്കുക.. 

Write a comment
News Category