Monday, May 05, 2025 05:30 PM
Yesnews Logo
Home Lifestyle

ക്ഷീണം തളര്‍ത്തില്ല, ഇക്കാര്യങ്ങള്‍ ചെയ്‌തോളു 

News Desk . Feb 14, 2020
don-t-get-tired-of-it-just-do-it
Lifestyle



പുതിയകാലത്തെ വേഗമേറിയ ജീവിതം നമുക്ക് സമ്മാനിക്കുന്ന ഒന്നാണ് ക്ഷീണവും മടുപ്പും. ഇതില്‍ നിന്നും മുക്തി നേടാനാണ് എതൊരു വ്യക്തിയും ആദ്യം അഗ്രഹിക്കുക. ജോലികൊണ്ടും സമ്മര്‍ദ്ദം കൊണ്ടുമെല്ലാം ക്ഷീണം വരാം, എന്നാല്‍ ഈ ക്ഷിണത്തെയും അതില്‍ നിന്നുമുണ്ടാകുന്ന മടുപ്പിനെയും മറികടക്കാന്‍ ചില പുതിയ ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാകുന്നതിലൂടെ സാധിക്കും.

ഇതില്‍ ഏറ്റവും പ്രധാനമാണ് വ്യായാമം. ജിമ്മില്‍ പോകണം എന്നൊന്നുമില്ല. ദിവസവം അല്‍നേരം നടക്കുക, അല്ലെങ്കില്‍ സൈക്ലിംഗ് ചെയ്യുക. ഇത് നമ്മുടെ മാനസികമായ ആരോഗ്യവും മെച്ചപ്പെടുത്തും. ഇതുവഴി ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവ് ക്രമേണ വര്‍ധിപ്പിക്കാന്‍ സാധിക്കും.


ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ധരാളമായി വെള്ളം കുടിക്കേണ്ടതുണ്ട്. ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് അനുവദിക്കാതിരിക്കുക. ഒരു ദിവസം 12 ഗ്ലസ് വെള്ളമെങ്കിലും കുടിക്കുക. അന്തരീക്ഷ താപനിലക്കനുസരിച്ച് വെളത്തിന്റെ അളവ് ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.

ആഹാര കാര്യത്തിലാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. പരമാവധി ജങ്ക് ഫുഡുകളോട് ആകലം പാലിക്കുക. കൃത്യമായ അളവില്‍ കൃത്യ സമയങ്ങളില്‍ ആഹാരം കഴിക്കുക എന്നതും പ്രധാനമാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് അമിതമായ ക്ഷീണത്തിന് കാരണമാകും. പ്രഭാതത്തിലാണ് ഭക്ഷണം കൂടുതല്‍ കഴിക്കേണ്ടത്, രാത്രിയില്‍ കുറച്ച് ഭക്ഷണം മാത്രം കഴിക്കുക.

Write a comment
News Category