Friday, April 26, 2024 08:52 PM
Yesnews Logo
Home District

വയോധികയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

News Desk . Feb 16, 2020
old-woman-drowned
District

 

വയോധികയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അണ്ടോണ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞാമന്റെ ഭാര്യ ദേവകി (78) യെയാണ് അണ്ടോണയ്ക്ക് സമീപം ഇരുതുള്ളിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അണ്ടോണ പുഴയ്ക്ക് അക്കരെ താമസിക്കുന്ന മകന്റെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ കാല്‍ വഴുതി വീണതാണെന്നാണ് കരുതുന്നത്. 

 ശനിയാഴ്ച രാവിലെ 11 നാണ് ദേവകി വീട്ടില്‍ നിന്നു പോയത്. ദേവകിയുടെ മൃതദേഹം വൈകുന്നേരം നാലരയോടെയാണ് അണ്ടോണ-ചക്കിക്കാവ് പുഴക്കടവില്‍ കണ്ടെത്തിയത്. താമരശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: സതീശന്‍(സര്‍വ്വേയര്‍), പ്രേമ, സത്യന്‍. മരുമക്കള്‍: സ്മിത, അപ്പു, പത്മദളാക്ഷി.

Write a comment
News Category