Saturday, April 20, 2024 04:36 PM
Yesnews Logo
Home News

ട്രംപ് സന്ദര്‍ശനവും അഹമ്മദാബാദിലെ മതിലും : യാഥാര്‍ഥ്യമെന്ത് ?

News Desk . Feb 22, 2020
News


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് അകമ്പടിയായി  ഇത്തവണ വിവാദങ്ങളുടെ ഘോഷയാത്രയാണ് . അഹമ്മദാബാദിലെ ശരണി അവാസില്‍ ചേരികള്‍ക്കു മതില്‍ നിര്‍മ്മിയ്ക്കുന്നതാണ് ലോകമെങ്ങും മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരിയ്ക്കുന്നതു .ട്രംപിന്റെ വരവുമായി ബന്ധപ്പെട്ട കരാറുകളോ അത് ഇന്ത്യ -അമേരിക്കന്‍ ബന്ധങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളോ മാധ്യമങ്ങള്‍ കാര്യമായ ചര്‍ച്ചയാക്കിയില്ല . പകരം അഹമ്മദാബാദിലെ മതിലാണ് വാര്‍ത്തകളില്‍  നിറയുന്നത് . എന്താണ് അഹമ്മദാബാദിലേ മതിലിന്റെ യാഥാര്‍ഥ്യം ? എന്തുകൊണ്ടിതു വലിയ ചര്‍ച്ചയാകുന്നു? മതിലിന്റെ യാഥാര്‍ഥ്യമെന്തെന്നു യെസ് ന്യൂസ് വെളിപ്പെടുത്തുന്നു .

സത്യത്തില്‍ ഇത് ദാരിദ്ര്യം ട്രംപ് കാണാതിരിയ്കാന്‍ വേണ്ടി തിരക്കിട്ടു നടത്തുന്ന നിര്‍മ്മാണമാണോ ? അല്ലെന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണറുടെ വിശദീകരണം . ശരണി ആവാസ് അനധികൃത കോളനിയാണ്.  കഴിഞ്ഞ അറുപതു വര്‍ഷമായി പൊതു സ്ഥലം കൈയേറിയാണ് ഈ പ്രദേശം ചേരിയായി മാറിയിയത് . ഇനിയും കൈയേറാതിരിയ്കാനായി മതില്‍ നിര്‍മ്മിയ്കാനുള്ള തീരുമാനം നേരത്തെ തന്നെയുള്ളതാണ് . അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം തീരുമാനിയ്ക്കുന്നതിനു മുന്‍പ് തന്നെ പ്രവര്‍ത്തികള്‍ തുടങ്ങിയിരുന്നു . എന്നാല്‍ ഏതോ പ്രാദേശിക മാധ്യമം തെറ്റായ വിവരങ്ങള്‍ വച്ച് കൊണ്ട് വാര്‍ത്ത നല്‍കുകയും അത് മറ്റുള്ളവര്‍ ഏറ്റു പിടിയ്ക്കുകയായിരുന്നെന്നു മുനിസിപ്പല്‍ കമ്മീഷണര്‍ പറയുന്നു .

മതില്‍ നിര്‍മ്മാണം കോണ്‍ഗ്രെസ്സുള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മോദിയ്‌ക്കെതിരെ ആയുധമാക്കിയിരിയ്ക്കയ്ക്കയാണ് .ഏഴടി ഉയരത്തിലാണ് മതില്‍ എന്നാണ് മാധ്യമങ്ങള്‍ പറയുന്നത് . എന്നാല്‍ മതിലിനു നാലടിയാണ് ഉയരമെന്നു മുനിസിപ്പല്‍ കമ്മീഷണര്‍ വിശദീകരിക്കുന്നു . ട്രംപിന്റെ വരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ 85  കോടി രൂപയാണ് ചെലവഴിയ്ക്കുന്നതു .

അഹമ്മദാബാദില്‍ ട്രംപും മോദിയും പങ്കെടുക്കുന്ന റോഡ് ഷോ നടക്കുന്നുണ്ട് . ലോകത്തു ഏറ്റവുമധികം ഭീഷണി നേരിടുന്ന രണ്ടു നേതാക്കള്‍ ഒരുമിച്ചു പൊതു ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതു്യ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന കാര്യമാണ് .സുരക്ഷയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് അനധികൃത ചേരി മതില്‍ കെട്ടി മറയ്ക്കുന്നത് . ഏഴു ലയര്‍ സുരക്ഷയാണ് ട്രമ്പിനായി ഒരുക്കുന്നത് . ഏറ്റവും പുറമെ ഗുജറാത്ത് പോലീസും ഏറ്റവും ഉള്ളില്‍ അമേരിക്ക രഹസ്യാന്വേഷണ ഏജന്‍സിയുമാണ് സുരക്ഷാ ഒരുക്കുന്നത് . 

ഇന്ത്യയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് , നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് , ആന്റി ടെറര്‍ സ്‌ക്വാഡ് ,ഗുജറാത്ത്  പോലീസ് കമാന്‍ഡോ  സേന , ചേതക് എന്നിവയാണ് മറ്റു സുരക്ഷാ ലയറുകള്‍ . 12000  സുരക്ഷാ സൈനികരാണ് നിയോഗിയ്ക്കപ്പെട്ടിട്ടുള്ളത്. ആഗ്രയിലെ താജ്മഹലും ട്രംപ് സന്ദര്‍ശിയ്ക്കുന്നുണ്ട് . പ്രെസിഡന്റായ ശേഷമുള്ള ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.   

 

Write a comment
News Category