Thursday, May 02, 2024 03:09 AM
Yesnews Logo
Home District

തച്ചമ്ബാറ ദേശീയ ഗ്രന്ഥശാല ഹാള്‍ ഉദ്ഘാടനം ചെയ്തു

News Desk . Feb 24, 2020
inauguration-thachanpara-national-library-hall
District

 

 മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച തച്ചമ്ബാറ ദേശീയ ഗ്രന്ഥശാലയുടെ മുകള്‍ നില ഹാളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. മൊയ്തു നിര്‍വ്വഹിച്ചു. ജോയിന്റ് സെക്രട്ടറി ചന്ദ്രന്‍ തച്ചമ്ബാറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഓരോ പ്രദേശത്തിന്റെയും സാംസ്‌ക്കാരിക തുടിപ്പുകള്‍ ഗ്രാമീണ വായനശാലകളിലാണ്.
ജാതി, മത, വര്‍ഗ, വര്‍ണ്ണ, ലിംഗ വ്യത്യാസങ്ങള്‍ ഇല്ലാതെ ആര്‍ക്കും കടന്നു ചെല്ലാവുന്ന ഒരു പൊതു മതേതര ഇടവുമാണ് വായനശാലകള്‍.

മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണന്‍ ചിത്രകലാപഠന ക്ലാസ് ഉദ്ഘാടനം ചെയ്തു.

താലൂക്ക് കൗണ്‍സില്‍ അംഗം എ.രാമകൃഷ്ണന്‍, ആസൂത്രണ സമിതി അംഗം എം.ചന്ദ്രദാസന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.ദേവനന്ദ, ഒ.അല്‍മാസ്, ദേവദത്ത്, നിയ, നിത അശ്വതി, അക്ഷയ, ആദര്‍ശ്, ഒ.അജനാസ്, സൗദാമിനി എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ദേശീയ ഗ്രന്ഥശാല പ്രസിഡണ്ട് എം.എന്‍.രാമകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി വി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും കെ.ഹരിദാസന്‍ നന്ദിയും പറഞ്ഞു.

Write a comment
News Category