Saturday, April 20, 2024 10:41 AM
Yesnews Logo
Home Tech

ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോണ്‍, റിയല്‍മി എക്സ് 50 പ്രോ മികച്ച ഫീച്ചറുമായി പുറത്തിറങ്ങി

News Desk . Feb 24, 2020
india-s-first-5g-phone-lounched
Tech

 

ചൈനീസ് കമ്ബനിയായ റിയല്‍മിയുടെ ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോണ്‍ അവതരിപ്പിച്ചു. റിയല്‍മി എക്സ് 50 പ്രോ 5ജി പുത്തന്‍ സവിശേഷതയുമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

മുന്‍നിര ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റ്, 90 ഹെര്‍ട്സ് ഡിസ്‌പ്ലേ, 64 മെഗാപിക്സല്‍ ക്വാഡ് റിയര്‍ ക്യാമറകള്‍ എന്നിവയുള്‍പ്പെടുന്നതാണ് ഹാന്‍ഡ്സെറ്റ്. രാജ്യത്ത് 5 ജി കണക്റ്റിവിറ്റിയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിലും ഇന്ത്യയില്‍ ആദ്യ 5ജി ഫോണ്‍ അവതരിപ്പിക്കാന്‍ റിയല്‍മിക്ക് സാധിച്ചു.

വൈകാതെ ഇന്ത്യയിലും 5ജി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലക്ഷ്യം വച്ചാണ് റിയല്‍മി എക്സ് 50 പ്രോ 5ജി ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ചത്.
മോസ് ഗ്രീന്‍, റസ്റ്റി റെഡ് നിറങ്ങളിലാണ് ഇത് വരുന്നത്. ഇന്ന് മുതല്‍ ഫ്ലിപ്പ്കാര്‍ട്ടിലും റിയല്‍മി ഡോട്ട് കോമിലും ഇത് വില്‍പ്പനയ്‌ക്കെത്തും. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 37,999 രൂപയാണ് വില. 8 ജിബി റാമിനും 128 ജിബി ഇന്റേണല്‍ സ്റ്റോറേജിനും 39,999 രൂപയും 12 ജിബി റാം 256 ജിബി സ്റ്റോറ്റേജുമുള്ള വേരിയന്റിന് 44,999 രൂപയുമാണ് വില.

Write a comment
News Category