Friday, April 26, 2024 07:28 PM
Yesnews Logo
Home District

ശബരിമല വിമാനത്താവള പദ്ധതി ; സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി

News Desk . Feb 25, 2020
tribes-against-sabarimala-air-port
District

 

ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി രംഗത്ത് . പത്തനംതിട്ട ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച കാല്‍നട ജാഥ ഇന്ന് ചെറുവള്ളി എസ്റ്റേറ്റില്‍ എത്തും.

വിമാനത്താവള പദ്ധതിയുടെ ഭാഗമായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം സംഘടിപ്പിക്കുന്നത് .

മാര്‍ച്ചിന്റെ ഉദ്ഘാടനം ട്രേഡ് യൂണിയന്‍ നേതാവും മുന്‍ എംപിയുമായ തമ്ബാന്‍ തോമസ് നിര്‍വഹിച്ചു . വിമാനത്താവള പദ്ധതിയുടെ മറവില്‍ ഭൂമി കച്ചവടത്തിനാണ് ശ്രമിക്കുന്നതെന്നാണ് ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ ആരോപണം . ഇന്ന് എസ്റ്റേറ്റില്‍ എത്തി കുടില്‍കെട്ടി സമരം നടത്തുമെന്നും ദളിത് മുന്നേറ്റ സമിതി വ്യക്തമാക്കി. വിവിധ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Write a comment
News Category