Friday, March 29, 2024 04:59 AM
Yesnews Logo
Home Books

രേഖ - ഇന്ത്യൻ അഭ്രപാളികളിലെ അഭിസാരിക

Arjun Marthandan . Feb 26, 2020
rekha-the-untold-story--yaser-usman
Books

(യാസ്സർഉസ്മാൻഎഴുതിയ‘ രേഖ ദി അൺ   ടോൾഡ്  സ്റ്റോറി' ’എന്നപുസ്തകത്തിന്റെ ആസ്വാദനം)

 

ഓരോപ്രാവശ്യംഹിന്ദിസിനിമാനടിരേഖയുടെചിത്രംകാണാനിടയാകുമ്പോഴുംഓർത്തുപോകാറുണ്ട്, മികച്ചഅഭിസാരികയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ്  അവാർഡ്  ആരെങ്കിലും  ഏർപ്പെടുത്തിയിരുന്നെങ്കിൽ എന്ന്. കാരണം രേഖ  അത് പണ്ടേ നേടിയേനെ. അവരുടെ പ്രതിഭയെ താഴ്ത്തികെട്ടാനല്ല ഇത് പറഞ്ഞത്. അത്രയേറെഅത്തരംവേഷങ്ങൾരേഖ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്   . അരനൂറ്റാണ്ടിലേറെക്കാലം  മുൻപ് സിനിമയിൽ അരങ്ങേറ്റം കുറിച്ച   (14 ആംവയസ്സിൽ. ഇപ്പോൾപ്രായം 65) അഭിസാരിക, വെപ്പാട്ടി, വില്ലത്തി, സെക്സ് ഗുരു, പകരംവീട്ടുന്നവൾ തുടങ്ങി വ്യഭിചാരിക്കുന്ന വീട്ടമ്മയായി വരെ എത്രെയെത്ര വേഷങ്ങൾ അണിഞ്ഞിരിക്കുന്നു. രേഖയുടെ ജീനുകൾ സാധാരണമല്ല. തെന്നിന്ത്യൻ സിനിമയിലെ നിത്യകാമുകനായകനായ ജെമിനിഗണേശന്റെയും അനൗദ്യോഗിക ഭാര്യയായിരുന്ന നടി പുഷ്പവല്ലിയുടെയും മകൾ. ജീവിതത്തിൽ പിടിച്ചു നിൽക്കാൻ വേണ്ടിയുള്ള പോരാട്ടം, മറ്റൊരു തെന്നിന്ത്യൻ നടിയായ ജയലളിതയുടെ കാര്യത്തിലെന്നപോലെ രേഖയെയും ചെറുപ്രായത്തിൽ സിനിമയിൽ എത്തിച്ചു. തന്റെ ഇരുണ്ട നിറത്തിനെപ്പറ്റിയും മൊത്തത്തിലെ ലുക്കിനെപ്പറ്റിയും ഒട്ടൊക്കെ വിഷണ്ണയായിരുന്നു തുടക്കത്തിലവർ. ഒടുവിൽ തന്റെ പരിമിതികളെ രേഖ അതിജീവിച്ച  രീതി  അവർക്കു കോസ്‌മെറ്റിക് ക്വീൻ  എന്ന പട്ടവും നേടിക്കൊടുത്തു.


ഭാഗ്യം കൊണ്ടുവന്നത് എത്രയോ മികച്ച സിനിമകൾ  മഹാന്മാരായ സംവിധായകർ! രേഖയെ അഭിനയിപ്പിച്ച പറയത്തക്ക പേരുകളിൽ പ്രധാനമാണ്ഹൃ ഷികേശ്മുക്കർജി (ഖുബ്സൂരത്), മുസഫർഅലി (ഉംറാവോജാൻ), ശ്യാംബെനഗൽ (കലിയുഗ്), ഗിരീഷ്കർണാട് (ഉത്സവ്), മണിക്ചാറ്റർജി (ഘർ), ഗോവിന്ദ്നിഹലാനി (വിജേത), ഗുൽസർ (ഇജാസത്), മീരാനായർ  (കാമസൂത്ര) എന്നിവ. 


സ്ക്രീനിനു പുറത്തുള്ള രേഖയുടെ ബന്ധങ്ങൾ അവർക്കു ഇപ്പോഴും ടാബ്ലോയിഡുകളുടെ  മൂന്നാംപേജിൽ സ്ഥാനം നേടിക്കൊടുത്തു. അമിതാഭ്ബച്ചനും രേഖയുമൊത്ത്    അഭിനയിച്ചത്  18 ചിത്രങ്ങളിൽ. പക്ഷെ മാധ്യമങ്ങൾ അവരെ സാഘോഷം യഥാർത്ഥജീവിതത്തിലും ജോഡിയാക്കി.1981 ൽ യാഷ് ചോപ്രയുടെ സിൽസിലയിൽ കല, ജീവിതത്തെ അനുകരിച്ചുവെന്നു പറയാം,  ഒരു ത്രികോണ പ്രണയ കഥയിൽ അമിതാഭ്ബച്ചൻ, ജയാബച്ചൻ, രേഖഎന്നിവർഅണിനിരന്നപ്പോൾ.തീർന്നില്ല. ജയാബച്ചന്റെ ഒരു കാലത്തെ ആരാധകനായിരുന്ന സഞ്ജീവ്കുമാറും ഉണ്ടായിരുന്നു അപ്പടത്തിൽ.

70 കളിൽ നടൻ  വിനോദ് മെഹ്‌റയെ വിവാഹം ചെയ്ത രേഖ പിന്നീട്  അദ്ദേഹവുമായി പിരിഞ്ഞു.1990 ൽ lമുകേഷ്അഗർവാൾ എന്ന വ്യവസായിയെ വിവാഹം ചെയ്തെങ്കിലും ആറ് മാസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം രേഖയുടെ തന്നെ ദുപ്പട്ട ഉപയോഗിച്ച് ആത്മഹത്യാ ചെയ്തു . കുടുംബംകലക്കിയായി (തന്റെയുംമറ്റുള്ളവരുടെയും) രേഖയെമുദ്രകുത്താൻഎളുപ്പമായിരുന്നു.എന്നാൽഈപുസ്തകംനടത്തുന്നചിലവെളിപ്പെടുത്തലുകൾപലതെറ്റിദ്ധാരണകളുംമാറ്റുന്നതാണ്.അഗർവാൾതന്റെ സ്വന്തം AB യെപ്പറ്റി  രേഖയോട് കുമ്പസാരിച്ചിരുന്നുവത്രെ   ! തന്റെമനഃശാസ്ത്രജ്ഞയുംഏതാണ്ട് 10 വർഷത്തോളം കാമുകിയുമായ വിവാഹമോചിതയായിരുന്ന ആകാശ് ബജാജ് ആയിരുന്നു ഈ AB . അങ്ങനെതുടക്കത്തിലേ ആ വിവാഹം പാളി.


ദീർഘകാലംരേഖയുടെ സെക്രട്ടറി ആയിരിക്കുന്ന ഫർസാനയാണ്ഈ കഥയിലെകറുത്തകുതിര. അതിശക്തമായഒരുലെസ്ബിയൻപ്രേമകഥവായനക്കാർക്ക്ഇവിടെമണക്കാൻകഴിയും.രേഖയുടെനിയന്ത്രണത്തിന്റെകടിഞ്ഞാൺഫർസാനയുടകൈകളിലാണ്.സദാ പാന്റുംസൂട്ടുംധരിച്ചുനടക്കുന്നഅവരുടെഹെയർസ്റ്റൈൽസാക്ഷാൽഅമിതാഭ്  ബച്ചന്റേതു പോലെയെന്നത് കൗതുകകരം തന്നെ 
ആകെമൊത്തംരസാവഹമായഒരുവായനാനുഭവമാണ് 200  പുറങ്ങൾ മാത്രമുള്ള ഈ പുസ്തകം .
അവാർഡ് ജേതാവായ മാധ്യമ പ്രവർത്തകൻ യാസർ ഉസ്മാനാണ് രചന . അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമാണ്  `രാജേഷ് ഖന്ന :ദി  അൺ   ടോൾഡ്  സ്റ്റോറി  ഓഫ്   ഇന്ത്യാസ് ഫസ്റ്റ് സൂപ്പർ സ്റ്റാർ  '.  

Write a comment
News Category