Monday, May 05, 2025 05:32 PM
Yesnews Logo
Home PRAVASI

കൊറോണ;മക്ക,ഉംറ തീര്‍ഥാടനങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം

News Desk . Feb 27, 2020
temporary-ban-to-mecca-and-umrah
PRAVASI


കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തില്‍ മക്ക, ഉംറ തീര്‍ഥാടനങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം. ഉംറ തീര്‍ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭിച്ചത്.

ഇതറിയാതെ നാനൂറോളം യാത്രക്കാര്‍ കോഴിക്കോടുനിന്ന് യാത്രയ്ക്കൊരുങ്ങിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇവരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ബഹറിന്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ഇത് 48 മണിക്കൂര്‍ കൂടി തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ഇറാക്ക്, ലബനന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.</ുെമി>

Write a comment
News Category