Friday, March 29, 2024 03:31 AM
Yesnews Logo
Home Tech

വാട്‌സ് ആപില്‍ ഡാര്‍ക്ക് മോഡെത്തി

News Desk . Mar 04, 2020
whatsapp-dark-mode
Tech

നീണ്ട ബീറ്റ പരീക്ഷണങ്ങള്‍ക്കൊടുവില്‍ വാട്‌സ് ആപില്‍ ഡാര്‍ക്ക് മോഡെത്തി. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പുതിയ സംവിധാനം ലഭ്യമാവുമെന്ന് വാട്‌സ് ആപ് അറിയിച്ചു. ഡാര്‍ക്ക് ഗ്രേ പശ്ചാത്തലവുമായാണ് വാട്‌സ് ആപിന്റെ ഡാര്‍ക്ക് മോഡ് എത്തുന്നത്.

ഐ.ഒ.എസ് 13, ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റങ്ങളുള്ള ഫോണുകളില്‍ സെറ്റിങ്‌സില്‍ മാറ്റം വരുത്തിയാല്‍ തന്നെ ഡാര്‍ക്ക് മോഡ് ലഭിക്കും. അല്ലാത്ത ഫോണുകളില്‍ വാട്‌സ് ആപില്‍ പോയി മാറ്റം വരുത്തണം. ഡാര്‍ക്ക് മോഡ് വാട്‌സ് ആപ് ഉപയോഗം കണ്ണുകള്‍ക്ക് കൂടുതല്‍ സുഖപ്രദമാക്കും.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ തന്നെ ഡാര്‍ക്ക് മോഡിനായുള്ള പരീക്ഷണങ്ങള്‍ വാട്‌സ് ആപ് തുടങ്ങിയിരുന്നു. ഐ.ഒ.എസ് 13ന്റെ അവതരണത്തിന് മുമ്ബ് തന്നെ ചില ഐഫോണ്‍ മോഡലുകളിലും ഐപാഡുകളിലും ഡാര്‍ക്ക് മോഡിലുള്ള വാട്‌സ് ആപ് ലഭ്യമായിരുന്നു.

Write a comment
News Category