Monday, April 29, 2024 03:04 AM
Yesnews Logo
Home News

കൊറോണ - പ്രധാനമന്ത്രയുടെ ബ്രസ്സൽസ് സന്ദർശനം മാറ്റി വയ്ക്കും, വിദേശികൾക്ക് സിക്കിമിൽ വിലക്ക്

News Desk . Mar 06, 2020
corona--sikkim-ban-tourists
News


കൊറോണ വൈറസ് ഇന്ത്യയിലും പടർന്നു പിടിയ്ക്കുന്ന സാഹചര്യത്തിൽ വിടിശികൾ  സംസ്ഥാനത്തു പ്രവേശിയ്ക്കുന്നതിൽ സിക്കിം വിലക്കി . നാഥുല പാസ്സിലേക്കുള്ള പെർമിറ്റും നിർത്തലാക്കി . സിക്കിമിന്റെ കരുതൽ നടപടികൾ ടൂറിസം മേഖലയിൽ ആശങ്ക സൃഷ്ടിച്ചിരിയ്ക്കയാണ് . ചൈന അതിർത്തിയായ  നാഥുല പാസ്സിലേയ്ക്  ആർക്കും പ്രവേശനമില്ല . നാഥുല പാസ്സിലേയ്ക് നേരത്തെയും ഇന്ത്യക്കാർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത് . കൊറോണ ഭീതി വ്യാപകമായതോടെയാണ് നാഥുല യിലേക്കുള്ള യാത്രയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്  .

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ എല്ലാ പ്രൈമറി സ്കൂളുകൾക്കും മാർച്ച് 31  വരെ ഡൽഹി ഗവന്മെന്റ് അവധി പ്രഖ്യാപിച്ചിരിക്കുയാണ് .

രോഗം വ്യാപകമാകുന്ന  പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രസ്സൽസ് സന്ദർശനം മാറ്റിവയ്ക്കുമെന്നു വിദേശ കാര്യ  മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു . ബ്രസ്സൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബ്രസ്സൽസിലേയ്ക് യാത്ര ചെയ്യാനിരുന്നത്. 

Write a comment
News Category