Sunday, August 31, 2025 03:18 PM
Yesnews Logo
Home Religion

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി

News Desk . Mar 09, 2020
attukal-pongala-festival
Religion

പണ്ടാര അടുപ്പില്‍ തീപകര്‍ന്നതോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. നഗരം നിവേദ്യം തയ്യാറാക്കാനാരംഭിച്ചു.രാവിലെ 10.25 ഓടെയാണ് പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നത്. ഉച്ചയ്ക്ക് 2.10 നാണ് നിവേദ്യം. ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ത്രീകള്‍ പൊങ്കാല അടുപ്പുകളില്‍ നിവേദ്യം തയ്യാറാക്കിത്തുടങ്ങി. സംസ്ഥാനത്ത് കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളില്‍ ചിലരെങ്കിലും മാസ്‌ക്കുകളടക്കം ധരിച്ചാണ് പൊങ്കാലയിടാനെത്തിയത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയിടരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

Write a comment
News Category