Monday, December 01, 2025 05:41 AM
Yesnews Logo
Home District

കോവിഡ് 19: നിരീക്ഷണത്തില്‍ കൂടുതല്‍ പേര്‍ കോഴിക്കോട്ട്

News Desk . Mar 17, 2020
kovid-19-more-people-in-observation
District



സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളവര്‍ കോഴിക്കോട് ജില്ലയില്‍. ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ പേരെ നിരീക്ഷിക്കുന്നത് ഈ ജില്ലയിലാണ്.നിരീക്ഷണത്തിലുള്ള 12,740 പേരില്‍ 3,229 പേരും കോഴിക്കോട് നിന്നുള്ളവരാണ്. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളേക്കാള്‍ ഇരട്ടിയിലേറെ പേരാണ് കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നത്.തിരുവനന്തപുരത്ത് 661 പേരും പത്തനംതിട്ടയില്‍ 1,756 പേരും തൃശൂരില്‍ 2,041 പേരുമാണ് ചികിത്സയിലുള്ളത്.

Write a comment
News Category