Monday, May 05, 2025 05:30 PM
Yesnews Logo
Home District

കോവിഡ്: കൂടുതല്‍ നടപടികളുമായി ജില്ലാ ഭരണകൂടം

News Desk . Mar 17, 2020
additional-measures
District


വിദേശരാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും ധാരാളം പേര്‍ ജില്ലയിലെത്തുന്ന സാഹചര്യത്തില്‍ കോവിഡ് ബാധ സംശയിക്കുന്നവരെ കണ്ടെത്തുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി അതിര്‍ത്തിപ്രദേശങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും ഉള്‍പ്പെടെ പരിശോധനാസംഘങ്ങളെ നിയോഗിക്കും. ആരോഗ്യപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നതായിരിക്കും സ്‌ക്വാഡുകള്‍.
 

Write a comment
News Category