Saturday, April 27, 2024 12:35 AM
Yesnews Logo
Home Tech

റിയല്‍മി 6ഐ പുറത്തിറങ്ങി

News Desk . Mar 18, 2020
realmi-6
Tech

റി യല്‍മി 6ഐ പുറത്തിറക്കി. റിയല്‍മി 5ഐ സ്മാര്‍ട്‌ഫോണിന്റെ പിന്‍ഗാമിയാണ് ഇത്. ഇതോടെ റിയല്‍മി 6 പരമ്ബരയിലേക്ക് പുതിയ ഒരംഗം കൂടിയായി. മീഡിയാ ടെക് ഹീലിയോ ജി80 പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ ക്വാഡ് റിയര്‍ ക്യാമറ സംവിധാനമാണുള്ളത്. മൂന്ന് ജിബി, നാല് ജിബി എന്നീ രണ്ട് റാം പതിപ്പുകളാണ് ഫോണിനുള്ളത്. വൈറ്റ് മില്‍ക്ക്, ഗ്രീന്‍ ടീ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.

മൂന്ന് ജിബി റാം + 64 ജിബി സ്റ്റോറേജ്, നാല് ജിബി റാം + 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് വിപണിയിലെത്തുക. ഇതില്‍ മൂന്ന് ജിബി റാം പതിപ്പിന് 249,900 ക്യാറ്റ് (12943 രൂപ) ആണ് മ്യാന്‍മാറില്‍ വില. നാല് ജിബി റാം പതിപ്പിന് 299,900 ക്യാറ്റ് (15553 രൂപ) ആണ് വില.

മാര്‍ച്ച്‌ 26 മുതല്‍ ഈ ഫോണ്‍ മ്യാന്‍മറില്‍ വില്‍പനയ്‌ക്കെത്തും. അതേസമയം മറ്റ് വിപണികളില്‍ ഫോണ്‍ എന്ന് എത്തുമെന്ന് കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.

ഡ്യുവല്‍ സിം സൗകര്യത്തോടെയുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ ആണുള്ളത്. 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി സ്‌ക്രീന്‍, മീഡിയാ ടെക് ഹീലിയോ ജി90 പ്രൊസസര്‍, മാലി ജി52 ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റ് എന്നിവ ഫോണിനുണ്ട്.

ഫോണിന്റെ ക്വാഡ് ക്യാമറയില്‍ 48 എംപി പ്രധാന സെന്‍സര്‍, എട്ട് എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, ബ്ലാക്ക് ആന്റ് വൈറ്റ് പോര്‍ട്രെയ്റ്റ് ലെന്‍സ്, ഒരു മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്കായി 16 എംപി സെന്‍സറാണുള്ളത്.

ഫോണില്‍ 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 5000 എംഎഎച്ച്‌ ബാറ്ററി ശേഷി ഫോണിനുണ്ട്. 18 വാട്ട് അതിവേഗ ചാര്‍ജിങും ലഭ്യമാണ്.

Write a comment
News Category