Saturday, June 28, 2025 10:31 PM
Yesnews Logo
Home PRAVASI

യുഎഇയില്‍ പ്രവേശന വിലക്ക്

News Desk . Mar 19, 2020
banned-in-uae
PRAVASI


കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ റസിഡന്‍സി വീസയുള്ളവര്‍ക്ക് ഇന്ന് ഉച്ചയ്ക്കു 12 മണി മുതല്‍ യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അവധിക്കായി നാട്ടിലെയത്തിയവര്‍ക്ക് ഈ വിലക്ക് പ്രാബല്യത്തിലാകുന്നതു മുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാധുതയുള്ള എല്ലാത്തരം വീസകള്‍ക്കും വിലക്ക് ബാധകമാണ്.

രണ്ടാഴ്ചത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധ നടപടികള്‍ വിലയിരുത്തിയ ശേഷം വിലക്ക് കാലാവധി പുതുക്കുന്നതിനെക്കുറിച്ച് അറിയിക്കും. ഇപ്പോള്‍ അവധിയില്‍ നാട്ടില്‍ കഴിയുന്നവര്‍ അവരുടെ രാജ്യത്തുള്ള യുഎഇ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് അവരുടെ ആശങ്കകള്‍ക്കു പരിഹാരം തേടാവുന്നതാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി രാജ്യം വിട്ടവര്‍ അവരുടെ തൊഴിലുടമകളെയും അവര്‍ ഇപ്പോഴുള്ള രാജ്യത്തെ യുഎഇ നയതന്ത്രകാര്യാലയവുമായും ബന്ധപ്പെടണം.

വിശദവിവരങ്ങള്‍ അറിയാന്‍
ഫോണ്‍: 023128867, 023128865
മൊബൈല്‍: 0501066099
ഇമെയില്‍: operation@ica.gov.ae
ഫാക്സ്: 025543883


 

Write a comment
News Category