Saturday, April 27, 2024 12:27 AM
Yesnews Logo
Home PRAVASI

കൊറോണ ;സൗദി പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കുന്നു

News Desk . Mar 20, 2020
saudi-public-transport-system-abolished
PRAVASI

കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തില്‍ സൗദി പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കുന്നു. ശനിയാഴ്ച മുതല്‍ ആഭ്യന്തര വിമാന, ട്രെയിന്‍ സര്‍വീസുകളും ബസുകളും ടാക്‌സികളും നിര്‍ത്തിവയ്ക്കും. 14 ദിവസത്തേക്കാണ് നിര്‍ത്തിവയ്ക്കുന്നത്- സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ശനിയാഴ്ച രാവിലെ ആറു മുതല്‍ നിബന്ധനകള്‍ നിലവില്‍ വരും. സൗദിയില്‍ 274 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ മരണങ്ങളൊന്നും രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആശുപത്രി, അടിയന്തര ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിമാനങ്ങള്‍ മാത്രമേ അനുവദിക്കൂയെന്ന് സൗദി വ്യോമയാന മന്ത്രാലയം അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കായുള്ള ബസുകള്‍, ആരോഗ്യം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ബസുകള്‍ മാത്രം യാത്ര നിരോധനത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍, ഭക്ഷണം ഉള്‍പ്പെടെയുള്ള അത്യാവശ്യസാധനങ്ങള്‍എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

Write a comment
News Category