Wednesday, April 24, 2024 10:36 PM
Yesnews Logo
Home News

ധാരാവി ദുരന്തം വിതക്കുമോ ?ഏഷ്യയിലെ ഏറ്റവും വലിയ ചേരി കോവിഡ് ഭീഷിണിയിൽ: സ്പെഷ്യൽ റിപ്പോർട്ട്

Special Correspondent . Apr 09, 2020
News

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയിൽ  നിന്നും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യുന്നത് ആശങ്ക വർദ്ധിപ്പിയ്ക്കുകയാണ് . ഇന്നലെ മാത്രം പുതിയ  ആറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു.13 പേർക്കാണ് ഇവിടെ നിന്ന് ഇത് വരെ കോവിഡ് ബാധയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. രണ്ടു മരണങ്ങളും റിപ്പോർട്ടു ചെയ്തു കഴിഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശത്തു നിന്ന് കോവിഡ് വ്യാപനത്തിന്റെ ലക്ഷണങ്ങൾ റിപ്പോർട്ടു ചെയ്തു കഴിഞ്ഞു. ഇതാണ് ആരോഗ്യ  പ്രവർത്തകരെ വിഷമിപ്പിക്കുന്നത്. ഉദ്ദേശം 1 .75  കിലോമീറ്ററോളം  വിസ്തൃതിയിൽ പരന്നു കിടക്കുന്ന ധാരാവിയിൽ ഉണ്ടാകാവുന്ന  സാമൂഹിക വ്യാപനം മുംബൈയുടെ നില നില്പിനെ തന്നെ അപകടത്തിലാക്കിയേക്കാം.8 .75 ലക്ഷത്തോളം പട്ടിണി പാവങ്ങളാണ് ധാരാവിയിൽ താമസിക്കുന്നത്. ഇവിടെയുള്ള 5000 ത്തോളം ചെറുകിട ഫാക്ടറികളിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാനങ്ങളിൽ  നിന്നുള്ള തൊഴിലാളികളാണ് ഇവിടെയുള്ളവരിൽ ബഹുഭൂരിഭാഗവും. പ്ലാസ്റ്റിക് ,തുകൽ ,തുണി, പാത്ര  നിർമ്മാണം , ആഭരണ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലായി  ഒറ്റ മുറികളിൽ നടത്തുന്ന ചെറുകിട വ്യവസായങ്ങൾ ഉദ്ദേശം 650 മില്യൺ ഡോളറിന്റെ വിദേശ നാണ്യം നേടി തരുന്ന പ്രദേശം കൂടിയാണ് ഇത് .

ഇടുങ്ങിയ തെരുവുകളും വൃത്തി ഹീനന്മായ ഓടകളും കുടിലുകളും അത്യന്തം ദുസ്സഹമായ ജീവിത സാഹചര്യങ്ങൾ ഇവിടെ സൃഷ്ടിച്ചിരിക്കയാണ്. പൊതു കക്കൂസുകളും ഒരുമിച്ചുള്ള ഭക്ഷണ രീതികളും കോവിഡ് പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
എന്തും പ്രതീക്ഷിക്കാവുന്ന   സാഹചര്യം ധാരാവിയിൽ നില നിൽക്കുന്നു.കോവിഡ് ടെസ്‌റ്റിനായി  ആളുകൾ വിസമ്മതിക്കുന്നതാണ് മറ്റൊരു  പ്രശ്നം. ക്വാറന്റീനിൽ  പോകാൻ ഇവിടെയുള്ളവർക്ക് ഭയമാണ്.അങ്ങനെ ചെയ്താൽ ഉള്ള ജോലി കൂടി പോകുമെന്ന ഭയം ധാരാവിക്കാർക്കുണ്ട്.രോഗ  വിവരങ്ങളെ കുറിച്ചും ഉള്ളു തുറക്കാൻ ഇവർ തയ്യാറാകുന്നില്ലെന്ന്  മുംബൈ മുൻസിപ്പൽ കോർപറേഷൻ  ഉദ്യോഗസ്ഥർ പറയുന്നു.


ഇപ്പോൾ  തന്നെ 3000 ത്തോളം പേര് ധാരാവിയിൽ ക്വറന്റീനിലുണ്ട്.ഇവരെ കൂടുതൽ കാലം ഇങ്ങനെ സരംക്ഷിക്കാൻ പറ്റില്ലെന്ന് ബി എം സി മേധാവികൾ തന്നെ പറയുന്നുണ്ട്. ഒറ്റ മുറിയിൽ പത്തും ഇരുപതും പേരെ പാർപ്പിക്കുന്നതു വിഷമകരമായ ദൗത്യമാണ്. സാമൂഹിക  വ്യാപനം ഉണ്ടാവുകയെങ്കിൽ ധാരാവിയിലേതു  ഇന്ത്യ  കണ്ടേക്കാവുന്ന ഏറ്റവും വലിയ ദുരന്ത ദൃശ്യമാകും.മുംബൈയിലെ ആശുപത്രികൾ ധാരാവിക്കാരെ കൊണ്ട് നിറഞ്ഞാൽ അത്ഭുതപ്പെടാനില്ല.രാജ്യത്തിന്റെ  സാമ്പത്തിക തലസ്ഥാനം നില നിൽപ്പിനായി ആ സാഹചര്യത്തിൽ വിഷമിക്കേണ്ടി വരും. 

ഏതു വിധേനയും  സാമൂഹിക വ്യാപനം തടഞ്ഞു നിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ബി എം സി .മറ്റിടങ്ങിൽ നിന്ന് വ്യത്യസ്തമായി ധാരാവിയിൽ കോവിഡ് വ്യാപിച്ചാൽ തടഞ്ഞു നിർത്തുക എളുപ്പമല്ല. പട്ടിണി പാവങ്ങളായ ലക്ഷക്കണക്കിനാളുകൾക്കു രോഗ പ്രതി രോധത്തിനു മറ്റു വഴികളൊന്നും തന്നെ ഇല്ല. അവരുടെ ജീവിത സാഹചര്യങ്ങൾ അങ്ങനെയാണ്.പത്തടി മാത്രമുള്ള ഒറ്റ മുറികളിലെ തിങ്ങി നിറഞ്ഞ ജീവിതം ആരോഗ്യ  സരംക്ഷണത്തിനു പറ്റുന്ന ഒന്നല്ല. 

 സാഹചര്യങ്ങൾ അറിയാവുന്നതു കൊണ്ട് ധാരാവിയ്ക്കു  ചുറ്റുമുള്ള എല്ലാ റോഡുകളും സീൽ ചെയ്തു കഴിഞ്ഞു. പോലീസും ആംബുലൻസുകളും തയ്യാറായി നിൽക്കുന്നുണ്ട്.ആവശ്യമെങ്കിൽ  ധാരാവി സമ്പൂർണമായി അടച്ചിടാനാണ് സർക്കാരിന്റെ തീരുമാനം. സാമൂഹിക വ്യാപനം തടയാൻ  ഇത് മാത്രമാണ് സർക്കാരിന്റെ  മുമ്പിലുള്ള ഏക പോംവഴി.  ധാരാവി ഒരു ടൈം ബോംബായി ഏതു സമയവും മാവുന്ന  സാഹചര്യമാണ് നില നിൽക്കുന്നത്  എന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല . അത്ര രൂക്ഷമാണ് ഇവിടത്തെ സാഹചര്യങ്ങൾ.

ധാരാവിയിലെ ഇന്നത്തെ അപകടകരമായ സാഹചര്യത്തിനു അറിഞ്ഞോ അറിയാതെയോ മലയാളികളും കാരണമായിട്ടുണ്ട്.നിസാമുദ്ധീൻ മർകസിൽ നടന്ന സമ്മേളനത്തിന് ശേഷം ഇവിടെ എത്തിയ തബ്ലീഗുകാർ വഴിയാണ് ധാരാവി സ്വദേശിയ്ക്കു കോവിഡ് പിടിച്ചതെന്നു പോലീസ് കണ്ടെത്തിയിരുന്നു. നിസാമുദീനിൽ നിന്ന് എത്തിയ പത്തോളം മലയാളികളായ തബ്‌ലീഗ്‌ പ്രവർത്തകർ ധാരാവിയിൽ തങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു.തബ്ലീഗുകാർ  മതം പ്രചരിപ്പിക്കുന്ന മേഖല കൂടിയാണ് ധാരാവി.എല്ലാ മത വിഭാഗക്കാരും  ഇവിടെ   സജീവമാണ്.ദക്ഷിണേത്യക്കാരായ നിരവധിപേർ എവിടെ സ്ഥിര താമസക്കാരായുണ്ട്. 
മർകസിൽ നിന്നെത്തിയ മലയാളിൽ നിന്നും പിടിച്ച  കോവിഡ് മൂലം  ധാരാവിയിൽ നിന്നും ആദ്യ മരണം  റിപ്പോർട്ടു ചെയ്ത ശേഷം പോലീസ് അനേഷണം  വ്യാപകമാക്കിയിരുന്നു. ധാരാവിയിൽ രോഗം ബാധിയ്ക്കാനിടയാക്കിയ തബ്ലീഗുകാരെ  കുറിച്ച്   മുംബൈ പോലീസ്  കേരളത്തിലെ  പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയിട്ടുമുണ്ട്.ഇവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പോലീസിന് കൈമാറിയിട്ടുണ്ടെന്നാണ് മുംബൈ പോലീസ് പറയുന്നത്. 

ആദ്യ കോവിഡ് മരണത്തിനു ശേഷം പലരും രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്.പൊതുവായ കക്കൂസുകളും ഇടുങ്ങിയ റൂമുകളിലെ ജീവിത സാഹചര്യങ്ങളും ധാരാവിയിൽ രോഗം പടർന്നു  പിടിക്കാനുള്ള സാഹചര്യങ്ങൾ വർധിപ്പിക്കുന്നു. 

ദിവസങ്ങളോളം ഒറ്റ മുറികളിൽ ഒതുങ്ങി കൂടാനുള്ള ബുദ്ധിമുട്ടുകൾ പോലീസിനുംആരോഗ്യപ്രവർത്തകരിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കു പ്രതിസന്ധി സൃഷ്ടിയ്ക്കുയാണ് . ധാരാവിയിൽ പടർന്നു പിടിക്കുന്ന ഭയം  പ്രദേശവാസികളിൽ    വളർന്നു അവരെ തെരുവിലേക്ക് ഓടിക്കുന്ന അവസ്ഥ വന്നുകൊണ്ടിരിക്കുന്നു.പലരും വീടുകളിൽ കഴിയാതെ പുറത്തേക്കു ഓടുകയാണ്. രോഗവ്യാപനം കൂടാൻ ഈ സാഹചര്യം വഴിയൊരുക്കുമെന്നാണ് ബി എം സി ഉദോഗസ്ഥർ ഭയക്കുന്നത്. 

വരും ദിനങ്ങൾ ആശങ്ക നൽകുന്നതാണ്. സാമൂഹിക വ്യാപനം ഉണ്ടായാൽ മഹാരാഷ്ട്രയിലെ ആരോഗ്യപ്രവർത്തങ്ങൾ മുഴുവനായും എവിടേക്കു ഏകോപിപ്പിക്കേണ്ടു വരും.

Write a comment
News Category