Friday, April 26, 2024 03:57 PM
Yesnews Logo
Home News

മലഞ്ചരക്ക് കടകൾ തുറക്കാൻ നടപടി വേണമെന്ന് കോൺഗ്രസ്

News Desk . Apr 14, 2020
malachrakku
News

കാർഷികോല്പന്നങ്ങൾ വിൽക്കാൻ സാധിക്കാത്തതു കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തിക ആവശ്യങ്ങൾക്കു താങ്ങാവുന്നതിനു മലഞ്ചരക്ക് വ്യാപാരത്തിന് അനുമതി വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കർഷകർക്കാണ് അവരുടെ വിളകൾ വിൽക്കാൻ പറ്റാത്ത അവസ്ഥയുള്ളതു.കണ്ണൂർ, വയനാട്,ഇടുക്കി, കോട്ടയം,കോഴിക്കോട്, മലപ്പുറം,എറണാകുളം തുടങ്ങി മിക്ക ജില്ലകളിലും കർഷകർ ദുരിതത്തിലാണ്.
 ഈ സാഹചര്യത്തിൽ  റബ്ബർ, കുരുമുളക്, കശുവണ്ടി, അടയ്ക്ക, തേങ്ങ തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുന്ന മലഞ്ചരക്ക് കടകൾ നിയന്ത്രണ വിധേയമായി തുറക്കാൻ അനുമതി നൽകണമെന്ന് കെ.പി.സി.സി.ജന: സെക്രട്ടറി അഡ്വ. സജീവ് ജോസഫ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ലോക് ഡൗൺ മൂലം ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയാത്തതിനാൽ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈസ്റ്റർ - വിഷു ഉത്സവ സീസണിൽ പോലും ഇതിന് സൗകര്യമൊരുക്കാഞ്ഞത് കടുത്ത അനീതിയാണ്.
പല സ്ഥാപനങ്ങൾക്കും ഇളവ് നൽകിയതുപോലെ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനും  ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും അനുവദിക്കണമെന്ന്‌ സജീവ് ജോസഫ് ആവശ്യപ്പെട്ടു.
 

Write a comment
News Category