Thursday, April 25, 2024 05:19 AM
Yesnews Logo
Home News

ഗോവ രാജ്യത്തെ ആദ്യ കോവിഡ് മുക്ത സംസ്ഥാനമാകുന്നു.

Special Correspondent . Apr 17, 2020
goa-kovid-free-state
News

രാജ്യത്തെ ആദ്യത്തെ  കോവിഡ് മുക്ത സംസ്ഥാനമെന്ന പദവി ഗോവ നേടിയേക്കും. കഴിഞ്ഞ 4 മുതൽ ഒറ്റ കൊറോണ കേസുകൾ പോലും സംസ്ഥാനത്തു നിന്ന് റിപ്പോർട്ട്  ചെയ്തിട്ടില്ല.ഇങ്ങനെ സാഹചര്യങ്ങൾ മുന്നോട്ടു പോവുകയാണെങ്കിൽ 20 നു ആദ്യ കോവിഡ് മുക്ത സംസ്ഥാനമെന്ന ബഹുമതി ഗോവക്ക് ലഭിക്കും.

ബി.ജെ.പി യുടെ യുവ നേതാവായ പ്രമോദ് സാവന്താണ് ഗോവയിലെ മുഖ്യമന്ത്രി.ആയുർവേദ ഡോക്ടർ കൂടിയായ സാവന്ത് മുൻകൈ എടുത്താണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ആയുർവേദത്തെ കൂടി ഉൾപ്പെടുത്തിയത്.മനോഹർ പരീക്കറുടെ  ശേഷമാണു സാവന്ത് ഗോവയിൽ മുഖ്യമന്ത്രി ആയി ചുമതലയേറ്റത് .


7 പേർക്കായിരുന്നു സംസ്ഥാനത്തു  കോവിഡ് ബാധിച്ചത് .ഇതിൽ ആറുപേരുടെയും രോഗം ഭേദമായി.പുതിയ കേസുകൾ വരുന്നുമില്ല. രണ്ടു ജില്ലകളാണ് ഗോവയിലുള്ളത്.ഇതിൽ സൗത്ത്‌  ഗോവ ഗ്രീൻ സോണായി പ്രഖ്യാപിച്ചു കഴിഞ്ഞു.
20 നു ഗ്രീൻസോണായി പ്രഖ്യാപിച്ചതിനു ശേഷം സാധാരണ  പ്രവർത്തനങ്ങൾക്ക് ഗോവയിൽ അനുവാദമുണ്ടാകും.എന്നാൽ നിയന്ത്രണങ്ങൾ ഉണ്ടാകും.അതിർത്തി പ്രദേശങ്ങൾ അടച്ചിടും.കർണാടകം ,  മഹാരാഷ്ട്ര  സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഗോവ അതിർത്തി ജില്ലകൾ  അടച്ചു പൂട്ടാൻ  തന്നെയാണ്  തീരുമാനിച്ചിരിക്കുന്നത്.

ഗ്രീൻ സോണായി പ്രഖ്യാപിക്കുന്നതോടെ ഗോവക്ക് ആഭ്യന്തര ടൂറിസ്റ്റുകളുടെ ഒഴുക്ക് പ്രതീക്ഷിക്കാം.എന്നാൽ കോവിഡ് ഇല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ രേഖ ഹാജരാക്കിയാൽ മാത്രമെ   ഗോവയിൽ പ്രവേശനം ലഭിക്കൂ.

ചിട്ടയായ പ്രവർത്തങ്ങൾ മൂലമാണ് ഗോവ അസാധാരണമായ നേട്ടം കൈവരിക്കുന്നത്.രോഗ പ്രതിരോധത്തിൽ   ആയുർവേദവും ഉൾപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് ഗോവ. ലോക്ക് ഡൌൺ കർക്കശമായി നടപ്പാക്കിയതിനോടൊപ്പം നിരീക്ഷണവും ശക്തമാക്കി.
വിദേശികളുടെ സ്വർഗ്ഗമായ ഗോവയിൽ പ്രതിരോധ പ്രവർത്തനങ്ങളും  അടച്ചിടലും നടപ്പാക്കുന്നത് കനത്ത വെല്ലു വിളി സൃഷ്ടിച്ചിരുന്നു .ഇതൊക്കെ അതിജീവിച്ചാണ് ഇന്ത്യയിലെ മാതൃക സംസ്ഥാനമായി ഗോവ മാറുന്നത്.

Write a comment
News Category