Thursday, December 05, 2024 10:26 PM
Yesnews Logo
Home Business

ടി.വി.സ് കമ്പനി ബ്രിട്ടനിലെ മോട്ടോർസൈക്കിൾ ബ്രാൻഡ് വാങ്ങി.

Financial Correspondent . Apr 18, 2020
tvs-acquires-norton
Business

ബ്രിട്ടനിലെ പേരുകേട്ട സ്പോർട്ടിങ് ബൈക്കായ നോർട്ടൻ ടി.വി.സ് കമ്പനി വാങ്ങി. പതിനാറു മില്ലിയൻ ഡോളറിനാണ് ഏറ്റെടുക്കൽ നടന്നിരിക്കുന്നത്.യു.കെ യിൽ ഏറ്റവും പേരുകേട്ട ബ്രാൻഡുകളിൽ ഒന്നാണ് നോർട്ടൻ.

1898 എൽ ജെയിംസ് ലാൻസ്‌ഡൗൺ നോർട്ടൻ സ്ഥാപിച്ചതാണ് നോർട്ടൻ ബ്രാൻഡ് .ഇലക്ട്രിക്ക് മോഡലുകൾ മുതൽ 200 ബി.എച് .പി യുടെ കാമോണ്ടോ മോഡലുകളും 1200 സി സി യുടെ വി 4 സൂപ്പർ ബൈക്കുകളും ബ്രിട്ടനിൽ യുവാക്കളുടെ ഹരമാണ്.

വിദേശ രാജ്യങ്ങളിൽ ചുവടുറപ്പിക്കാനുള്ള ഇന്ത്യൻ ബൈക്ക് കമ്പനികളുടെ ശ്രമങ്ങളുടെ തുടർച്ചയാണ് നോർട്ടൻ ഏറ്റെടുക്കലിലൂടെ നടന്നിരിക്കുന്നത്.

Write a comment
News Category