Friday, April 26, 2024 06:02 PM
Yesnews Logo
Home News

മഹാരാഷ്ട്രയിൽ മലയാളികൾക്ക് തുണയായി വ്യവസായി

News Desk . May 15, 2020
stranded-malayalees-in-mumbai-helped-by-navas
News


ലോക്ക് ഡൗണിൽ  മഹാരാഷ്ട്രയിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തുണയാവുകയുമാണ് കൊടുങ്ങല്ലൂർ സ്വദേശിയായ   വ്യവസായി നവാസ്. കുട്ടികളും സ്ത്രീകളും അടങ്ങുന്ന 20 അംഗ സംഘത്തെ പ്രത്യേക ബസിൽ ഈ മുംബൈ വ്യവസായി നാട്ടിൽ എത്തിച്ചിരിക്കുകയാണ്.നവി മുംബൈയിൽ നിന്നുള്ള പ്രത്യേക ബസ് ഇന്ന് എറണാകുളത്തു എത്തും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്  സംഘത്തിലുള്ളത്.വിവിധ ആവശ്യങ്ങൾക്ക് മുംബൈയിൽ എത്തിയ ഇവർ ലോക്ക് ഡൗണിനെ  തുടർന്ന് കുടുങ്ങി കിടക്കുകയായിരുന്നു. ചികിത്സക്കും ജോലി ആവശ്യങ്ങൾക്കും മുംബൈയിൽ എത്തിയവരാണ് ഭൂരിഭാഗം പേരും.പെട്ടെന്ന്  ലോക്ക്    ഡൗൺ പ്രഖ്യാപിച്ചതോടെ പലരും ദയനീയ സാഹചര്യത്തിലായി.     താമസത്തിനും നിത്യച്ചെലവിനും പലരും ബുദ്ധി മുട്ടി. ആരോഗ്യ പ്രശ്നങ്ങൾ   അലട്ടുന്നവർ വേറെയും. . ഇവരുടെ  ദയനീയ സ്ഥിതി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണീ മുംബൈയിലെ പ്രമുഖ വ്യവസായി കൂടിയായ നവാസ് ഇവരെ നാട്ടിലെത്തിക്കാൻ മുന്നിട്ടിറങ്ങിയത്. 

 

 

ടാറ്റ കൺസൾട്ടൻസിയിലെ സുഹൃത്ത്  പ്രിയ വർഗീസിന്റെ സഹായത്തോടെ ആവശ്യമായ രേഖകൾ ഉറപ്പാക്കിയ ശേഷമാണ് ലോക്ക് ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ബസ് ഏർപ്പാടാക്കിയതെന്നു നവാസ് യെസ് ന്യൂസിനോട് പറഞ്ഞു. ഭക്ഷണവും കുടിവെള്ളവും ആവശ്യം  മരുന്നുകളും   തയ്യാറാക്കിയശേഷമാണ് നവി മുംബൈയിൽ നിന്ന് ബസ് പുറപ്പെട്ടത്. ഇപ്പോൾ കേരള അതിർത്തിയിൽ എത്തിയ ബസ്സ് വൈകീട്ടോടെ എറണാകുളത്തു എത്തും. 


ലോക്ക് ഡൗണിൽ  മഹാരാഷ്ട്രയിൽ കുടുങ്ങിപോയവർക്കു നാട്ടിലെത്താനായി ഒരു മാർഗ്ഗവും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കിയപ്പോളാണ് എളിയ ഈ ശ്രമത്തിനു മുന്നിട്ടിറങ്ങിയതെന്നാണ് ഈ വലിയ മനുഷ്യൻ പറഞ്ഞത് .
സുഹൃത്തുക്കളുടെ  സഹായത്തോടെ കണ്ണൂരിലേക്കു മറ്റൊരു ബസ് കൂടി ഉടൻ പുറപ്പെടുന്നുണ്ട്,അദ്ദേഹം പറഞ്ഞു.അതിനുള്ള രേഖകൾ തയ്യാറാവുകയാണ്.

മുംബൈയിൽ സന്നദ്ധ പ്രവർത്തന രംഗത്തു നിറ സാന്നിധ്യമാണ് കൊടുങ്ങല്ലൂർ അഴിക്കോട് സ്വദേശിയായ മതിലകത്തു വീട്ടിൽ  നവാസ്. വർഷങ്ങൾക്കു മുമ്പ് മുംബൈയിലെത്തി സ്ഥിര താമസമുറപ്പിച്ച നവാസ് അറിയപ്പെടുന്ന മൽസ്യ കയറ്റുമതിക്കാരൻ കൂടിയാണ്. ലോക കേരള  സഭ അംഗമാണ്. 

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത്  തൃശൂർ ജില്ലയിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും  മരുന്നും എത്തിച്ച്  സഹ ജീവികളോട് മാനവികത പ്രകടിപ്പിച്ച ഈ നല്ല മനുഷ്യൻ ഒരിക്കൽ കൂടി പ്രതിസന്ധിഘട്ടത്തിൽ  സഹായവുമായി    രംഗത്തു വന്നിരിയ്ക്കുയാണ് .

Write a comment
News Category