Saturday, April 27, 2024 08:32 AM
Yesnews Logo
Home News

സുശാന്ത് സിംഗിന്റെ അവസാന ചിത്രം ദിൽ ബെച്ചാര റിലീസ് ഇന്ന്

News Desk . Jul 24, 2020
dil-bechara-release-sushant-singh-rajputh
News


സുശാന്ത് സിംഗ് രാജ്പുത് അവസാനം അഭിനയിച്ച  ദിൽ ബെച്ചാര ഇന് വൈകിട്ട് ഡിസ്‌നി പ്ലസ് ഹോട്  സ്റ്റാറിൽ റിലീസ് ചെയ്യും . വൈകിട്ട് 7 .30  ആണ് റിലീസ് .ജോൺ ഗ്രീനിന്റെ നോവലായ ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരിൽ 2014 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദിൽബേച്ചാര.സഞ്ജന സംഘിയാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 

ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം സൂപ്പർ ഹിറ്റാണ്.സുശാന്തിന്റെ നൃത്തച്ചുവടുകളുമായി എത്തിയ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് ഒറ്റ ടേക്കിലാണ് പൂർത്തിയാക്കിയത്. ഫറാ ഖാനാണ് നൃത്തസംവിധാനം നിർവഹിച്ചത്.നേരത്തേ മെയ് 18 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് ലോക്ക്ഡൗൺ കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു.ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർ കണ്ട ട്രെയിലർ എന്ന റെക്കോർഡും സുശാന്തിന്റെ അവസാന ചിത്രത്തിനാണ്.

Write a comment
News Category