Tuesday, May 07, 2024 06:37 AM
Yesnews Logo
Home News

ഉന്നതങ്ങളിൽ ബന്ധമുണ്ടെന്ന് സ്വപ്‍ന സുരേഷിന്റെ മൊഴി;എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ കൂടുതൽ അന്വേഷണത്തിന്

Legal Correspondent . Aug 11, 2020
enforcement-directorate-gold-smuggling-custody--swapana-suresh
News

സ്വർണ്ണ കടത്തു കേസിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .ഭീമമായ തുക ഹവാല വഴി കേരളത്തിൽ ഇറങ്ങിയെന്നതിനു ഇ.ഡി ക്കു സൂചന ലഭിച്ചു. സ്വപ്ന സുരേഷും കൂട്ട് പ്രതികളും ഇതു സംബന്ധിച്ചു കൂടുതൽ സൂചനകൾ നൽകിയിട്ടുണ്ട്.

 സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് ഉന്നത ബന്ധമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ഇന്ന്  കോടതിയിൽ വ്യക്‌തമാക്കി.. ഇക്കാര്യം പ്രതികൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ മൊഴി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് അന്വേഷണ ഏജൻസിയുടെ നിലപാട്.

ഒരു വർഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. സ്വർണക്കടത്തു കേസിൽ സ്വപ്ന, സരിത്ത് , സന്ദീപ് എന്നിവരെ നാലു ദിവസംകൂടി  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികളെ  പതിനാലു വരെ കസ്റ്റഡിയിൽ നൽകിയത്.

Write a comment
News Category