Saturday, May 04, 2024 03:24 PM
Yesnews Logo
Home News

ആപ്പിൾ ഓൺലൈൻ സ്റ്റോറുകൾ അടുത്ത മാസം മുതൽ ഇന്ത്യയിൽ തുടങ്ങും

Financial Correspondent . Aug 25, 2020
apple-online-store-to-open-by-next-month
News

ആപ്പിൾ കമ്പനി ഇതാദ്യമായി ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ഓൺലൈൻ സ്റ്റോർ തുറക്കുന്നു. ഇതോടെ ആപ്പിൾ ഫോണുകളും മറ്റു ഉല്പന്നങ്ങളും ഉപഭോക്താക്കൾക്ക് നേരിട്ട് ഓർഡർ ചെയ്യാം.ഇപ്പോൾ ആമസോൺ,ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ കമ്പനികളാണ് ആപ്പിൾ ഉല്പന്നങ്ങൾ  ഓൺലൈനിൽ വിൽക്കുന്നത്.സ്വന്തമായി ഓൺലൈൻ സ്റ്റോർ തുറക്കുന്നതോടെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന് ആപ്പിൾ കരുതുന്നു.

അടുത്ത മാസം ഉത്സവ സീസൺ തുടങ്ങുന്നതോടെ ആപ്പിൾ സ്റ്റോർ പ്രവർത്തനം തുടങ്ങാനാണ്  കമ്പനി ലക്ഷ്യമിടുന്നത്.ബെംഗളൂരുവിൽ കമ്പനിയുടെ രണ്ടാമത്തെ ഷോറൂമും ആപ്പിൾ തുടങ്ങും.ഇതിനായി ബെംഗളൂരുവിൽ കണ്ണായ സ്ഥലത്തു 50000 സ്‌ക്വയർ  ഫീറ്റ് സ്ഥലം കണ്ടെത്തി നിർമ്മാണം പൂർത്തിയാക്കി വരികയാണ്.ഇന്ത്യൻ വിപണിയിലെ സാധ്യതകൾ കണ്ടാണ്‌ കൂടുതൽ ആപ്പിൾ സ്റ്റോറുകൾ തുടങ്ങുന്നത്.ആദ്യത്തേത് മുംബൈയിൽ തുടങ്ങി കഴിഞ്ഞു. ഓൺലൈൻ സ്റ്റോറുകൾ കൂടി തുടങ്ങുന്നതോടെ ആപ്പിൾ ബ്രാൻഡ് കൂടുതൽ പേരിൽ എത്തിക്കാനാണ് കമ്പനിയുടെ പ്ലാൻ.

ഇന്ത്യയിൽ വൻ നിക്ഷേപം നടത്തിയിട്ടുള്ള ആപ്പിൾ അവരുടെ ഐ ഫോൺ  എസ്.ഇ , ഐ ഫോൺ 11 ,മോഡലുകൾ ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.പ്രിമീയം സ്മാർട്ട് ഫോൺ വിപണി സമ്പൂർണ്ണമായി പിടിച്ചടക്കാനാണ് ആപ്പിൾ ഇത് വഴി ലക്ഷ്യമിടുന്നത്. 
 

Write a comment
News Category