Thursday, May 09, 2024 05:05 AM
Yesnews Logo
Home News

ഇന്ത്യയുടെ ഐ.ടി തലസ്ഥാനമാകാൻ ഉത്തർപ്രദേശ് ;രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് ഇൻക്യൂബേറ്റർ ലക്‌നൗവിൽ

Binod Rai . Sep 12, 2020
lucknow-countrys-largest--start-up-incubator-soon
News

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ  ഐ.ടി മേഖലയിൽ നേടിയ നേട്ടങ്ങൾക്കൊപ്പം എത്താൻ ഉത്തർപ്രദേശ്‌ ബൃഹത്തായ പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി 12 ഓളം ഐ.ടി പാർക്കുകൾ സംസ്ഥാനത്തു സ്ഥാപിക്കും. ലക്നൗവിൽ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് ഇൻക്യൂബേഷൻ സെന്റര് സ്ഥാപിക്കാൻ നടപടി ആരംഭിച്ചു കഴിഞ്ഞു.

2 .5 ലക്ഷം sq ft സ്ഥലം ഇതിനായി കണ്ടെത്തി കഴിഞ്ഞു.ലക്‌നോവിലെ അമോ‌സി വിമാനത്താവളത്തിനടുത്താണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി  യു.പി ഇലക്ട്രോണിക്സ് കോർപറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.പ്രോജക്ടിന്റെ നോഡൽ ഏജൻസിയും  ഇലക്രോണിക്സ്‌   കോർപറേഷൻ തന്നെയാണ്.
രാജ്യത്തെ ഐ.ടി പാർക്കുകൾക്കു രൂപം നൽകി പരിചയമുള്ള സോഫ്ട്‍വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യ യാകും ഉത്തർപ്രദേശിന്റെ സ്വപ്‍ന പദ്ധതിക്ക് ചുക്കാൻ പിടിക്കുക.

നൂറു കണക്കിന് സ്റ്റാർട്ട് അപ്പ് കൾ ഉത്തർപ്രദേശിലേക്കു കേന്ദ്രീകരിക്കാനുള്ള നീക്കമാണ് യു.പി നടത്തുന്നത്.മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌ ഇതിനായി തീവ്ര ശ്രമങ്ങൾ  നടത്തി വരികയാണ്.കേന്ദ്ര ഐ.ടി വകുപ്പിന്റെ ചുമതലയുള്ള രവിശങ്കർ പ്രസാദ് എല്ലാ സഹായങ്ങളും മുഖ്യമന്ത്രിക്ക് വാഗ്ദാനം നൽകിയിട്ടുമുണ്ട്. ഇൻക്യൂബേഷൻ സെന്റർ നിലവിൽ വരുന്നതോടെ ബെംഗളൂരു,തിരുവനന്തപുരം   ഹൈദ്രബാദ്, പൂനൈ തുടങ്ങിയ നഗരങ്ങൾക്കു ലക്‌നൗ കനത്ത  വെല്ലുവിളിയാകും ഉയർത്തുക.
ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് ആയിരകണക്കിന് ഐ.ടി പ്രൊഫെഷനലുകളാണ് ഈ നഗരങ്ങളിൽ പ്രവർത്തിക്കുന്നത്.

വിവര സാങ്കേതിക   മേഖലയിൽ കുതിച്ചു ചാട്ടത്തിനു വലിയ പ്രോജക്ടുകൾക്കും യോഗി രൂപം നൽകിൻകഴിഞ്ഞു.കാൺപൂർ ഐ.ഐ.ടി യുമായി ചേർന്ന് AI അടിസ്ഥാനമാക്കിയുള്ള   മികവിന്റെ കേന്ദ്രം നോയിഡയിൽ സ്ഥാപിക്കാൻ നടപടികൾ കൈകൊണ്ടു കഴിഞ്ഞു.നിർമ്മാണം പൂർത്തിയായാൽ ഇത്തരത്തിലുള്ള ഏറ്റവും മികച്ച കേന്ദ്രമാകും  യു,പി യുടേത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐ.ടി പാർക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും പൂർത്തി ആയിട്ടുണ്ട്.മീററ്റ്, പ്രയാഗരാജ്,ഗോരഖ്പൂർ, ആഗ്ര ,ലക്നൗ,കാൺപൂർ,ബുന്ദേൽഖണ്ഡ്,ബേറെലി  തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ഐ.ടി പാർക്കുകൾ വരിക. ഒരു കാലത്തു ഏറ്റവും പിന്നോക്കം നിന്നിരുന്ന സംസ്ഥാനം അടുത്ത പത്തു വർഷത്തിനുള്ളിൽ ഐ.ടി മേഖലയിൽ നിർണ്ണായക സ്ഥാനം നേടാനുള്ള നീക്കത്തിലാണ്.

Write a comment
News Category