Friday, May 10, 2024 06:47 AM
Yesnews Logo
Home News

കണ്ണൂരിലെ പൈതൽ മലയിൽ ബിനീഷിനു നിക്ഷേപം? കേന്ദ്ര ഏജൻസികൾ അന്വേക്ഷണം ആരംഭിച്ചു ,ഇ.പി.ജയരാജന്റെ ഭാര്യയുടെ ലോക്കർ തുറക്കലും അന്വേഷണ പരിധിയിൽ

Arjun Marthandan . Sep 14, 2020
bineesh-kodiyeri-paithalmala-investment-investigation-central-agencies-e-p-jayrajan-wife-locker-controversy-ed-allegation-denied
News

ബിനീഷ് കോടിയേരിക്ക് കുറുക്കു മുറുകകയാണ്. കണ്ണൂരിലെ സുഖവാസ കേന്ദ്രമായ പൈതൽ മലയിൽ ബിനീഷ് കോടിയേരിയും കൂട്ടരും ഭൂമി വാങ്ങി കൂട്ടിയതായി കേന്ദ്ര ഏജൻസികൾക്കു വിവരം ലഭിച്ചു. ബിനാമി പേരിലും മറ്റുമായി ഭൂമി വാങ്ങിച്ചു കൂട്ടിയെന്ന വിവരത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേക്ഷണം  തുടങ്ങി. 
 
നോട്ടു നിരോധനത്തിന് ശേഷം പൈതൽ മലയിൽ മാത്രം വൻ തോതിൽ ഭൂമി കൈമാറ്റം നടന്നിട്ടുണ്ട്. കണ്ണൂരിലെ സി.പി.എം നേതാക്കളുടെ പങ്കാളിത്തവും അന്വേഷണ പരിധിയിലാണ്.

കേരള-കർണ്ണാടക അതിർത്തിയിൽ കൂർഗ് മലനിരകൾക്കു സമീപമാണ് പൈതൽ മല സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പിൽ നിന്ന് വെറും 40 കിലോമീറ്റർ ദൂരം മാത്രമുള്ള ഈ സുഖവാസ കേന്ദ്രം കുറച്ചു നാൾ മുൻപ് വരെ അത്രയൊന്നും അറിയാതെ കിടക്കുകയിരുന്നു.ഇപ്പോൾ അസ്വാഭാവികമായി ഭൂമി കൈമാറ്റങ്ങൾ നടക്കുകയാണ്. ബിനീഷ് കോടിയേരിയും സംഘവും വൻ തോതിൽ ഇവിടെ ഭൂമിവാങ്ങിക്കൂട്ടുന്നുവെന്ന ആക്ഷേപം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ  ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേക്ഷണമാണ് ഇപ്പോൾ നടക്കുന്നത്.

ബിനീഷ് കോടിയേരിയുടെ സംസ്ഥാനത്തെ അനധികൃത ഇടപാടുകളെക്കുറിച്ച്  ഇപ്പോൾ എൻഫോഴ്‌സ്‌മെന്റും മറ്റും വിവരം ശേഖരിച്ചു വരികയാണ്.അടുത്ത് തന്നെ ഒരിക്കൽ കൂടി ബിനീഷിനെ ചോദ്യം ചെയ്യാൻ ഇരിക്കയാണ്.ബിനീഷിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ  ഓരോ ദിവസവും വന്നു നിറയുകയാണ്.ബിനീഷിന്റെയും സി.പി.എം നേതാക്കളുടെയും നിക്ഷേപ വിവരങ്ങളും ഇടപാടുകളും കുറിച്ചുള്ള രഹസ്യ വിവരങ്ങളാണ് ഓരോ ദിവസവും മന്ത്രാലയത്തിൽ എത്തിക്കൊണ്ടിരിക്കുന്നത്..

ഇ.പി.ജയരാജന്റെ ഭാര്യയുടെ ലോക്കർ തുറക്കൽ ;കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി  മന്ത്രി പുത്രനെ ഇ.ഡി ചോദ്യം ചെയ്യും 

സ്വർണ കടത്തു പ്രതി സ്വപ്ന സുരേഷുമായി മന്ത്രി ഇ.പി. ജയരാജന്റെ മകൻ ജൈസണ് ബന്ധമുണ്ടെന്ന ആരോപണം  ഉയർന്ന വേളയിൽ മന്ത്രി പത്നി കണ്ണൂരിലെ കേരള ബാങ്കിലെത്തി ലോക്കർ തുറന്നതിൽ ദുരൂഹത.  ബാങ്ക് ലോക്കർ തുറന്നു മന്ത്രി പത്നി സ്വർണ്ണം കടത്തി കൊണ്ട് പോയോ എന്ന സംശയം വിവിധ കോണുകളിൽ നിന്ന് ഉയർന്നു കഴിഞ്ഞു. 
ക്വറന്റീൻ ലംഘിച്ച് ഇ.പി.ജയരാജന്റെ പത്നി പി.കെ.ഇന്ദിര അടിയന്തര ലോക്കർ ഇടപാടുകൾ നടത്തിയതിന്റെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾ തേടി കഴിഞ്ഞു. സ്വപ്ന സുരേഷുമായുള്ള ജെയ്‌സന്റെ ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് മന്ത്രി പത്നി ലോക്കർ തുറന്നതെന്നാണ് ആരോപണം. 
ഇതേ ബാങ്കിൽ മാനേജരായി   വിരമിച്ച ഇന്ദിര ക്വാറന്റീൻ  പ്രോട്ടോകോൾ  ലംഘിച്ചാണ് ബ്രാഞ്ചിൽ ഓടിയെത്തിയത്. ഇന്ദിരയുടെ സ്രവ പരിശോധന  ഫലം പുറത്തു വരാനിരിക്കെയാണ് വലിയൊരു ബാഗുമായി ബ്രാഞ്ചിൽ മിന്നൽ പരിശോധന നടത്തിയത്. ഇടപാടുകൾക്ക്‌ ശേഷം മടങ്ങിയ ഇന്ദിരക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു.

സ്വർണ്ണ കടത്തു വഴി ലഭിച്ച സ്വർണ്ണം കണ്ണൂർ കേരള ബാങ്കിൽ ഉണ്ടോ ഇന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് സൂചനയുണ്ട്.കേരള ബാങ്ക് റീജിണൽ മാനേജരോട് ഇ.ഡി ഇക്കാര്യത്തിൽ വിവരങ്ങൾ തേടിയിട്ടുണ്ട്. ആവശ്യം വന്നാൽ ഇന്ദിരയിൽ നിന്ന് തന്നെ ഇ.ഡി വിവരങ്ങൾ തേടിയേക്കാം.സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കോൺഗ്രസ്സ് നേതാവ് സതീഷ് പച്ചാനി  ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു


.എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഇ.പി.ഇന്ദിരാ വ്യക്തമാക്കി.

പേരക്കുട്ടിയുടെ പിറന്നാൾ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ലോക്കർ സന്ദർശനം നടത്തിയത്. മറ്റു ആരോപണങ്ങൾ ശരിയല്ലെന്ന് അവർ പറഞ്ഞു. മനപ്പൂർവം ക്വാറന്റീൻ പ്രോട്ടോകോൾ ലംഘിച്ചിട്ടില്ല-അവർ പറഞ്ഞു.

2018 ഇൽ  തിരുവനന്തപുരത്തു നക്ഷത്ര ഹോട്ടലിൽ വെച്ച് ഇ.പി.ജയരാജന്റെ മകൻ സ്വപ്ന സുരേഷിന് വിരുന്നു നൽകിയെന്ന വാർത്തകളും പുറത്തു വരികയാണ്. യു.എ.ഇ വിസ സംബന്ധിച്ച് തടസ്സം നീക്കാൻ സ്വപ്ന നൽകിയ സഹായത്തിനു നന്ദി രേഖപെടുത്താനാണ് വിരുന്നു നൽകിയതെന്നാണ് വാർത്തകൾ പുറത്തു വന്നിരിക്കുന്നത്. ഇതിനു ശേഷമാണു ലൈഫ് മിഷൻ കമ്മീഷൻ ഇടപാടുകൾ നടന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനു പിന്നാലെ ഇ.പി ജയരാജന്റെ മകനും ആരോപണ  കുരുക്കിൽ പെട്ടതോടെ സി.പി.എം പ്രതിരോധത്തിലായിട്ടുണ്ട്.

Write a comment
News Category