Friday, April 19, 2024 02:51 PM
Yesnews Logo
Home News

താജ്മഹൽ തുറന്നു;സഞ്ചാരികൾ എത്തി തുടങ്ങി

Binod Rai . Sep 21, 2020
taj-mahal--open-for-tourists-covid
News

കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന താജ്മഹൽ തുറന്നു. ആറ് മാസത്തോളമായി അടഞ്ഞു കിടക്കുന്ന ഈ ചരിത്ര സ്മാരകം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സഞ്ചാരികൾക്കു തുറന്നു കൊടുത്തിരിക്കുന്നത്. ആദ്യ സഞ്ചാരിയായി തായ്‌വാനിൽ നിന്നുള്ള വിനോദ സഞ്ചാരി എത്തി.
അയ്യായിരം പേർക്കാണ് ഒരു ദിവസം പ്രവേശനം അനുവദിച്ചിരിക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലാകും സഞ്ചാരികൾക്കു പ്രവേശനം നൽകുക എന്ന് അധികൃതർ അറിയിച്ചു.

ഓൺ ലൈൻ വഴിയും സഞ്ചാരികൾക്കു പാസ്സ് അനുവദിക്കും. തെർമൽ ചെക്കിങ് നടത്തിയ ശേഷമാകും സഞ്ചാരികളെ അകത്തേക്ക് പ്രവേശിപ്പിക്കുക. സാമൂഹ്യ അകലം പാലിക്കണം. സാനിറ്റൈസറും കൈയ്യിൽ കരുതണമെന്നു എ.എസ്.ഐ സഞ്ചാരികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

താജ്മഹൽ അടച്ചിട്ട ശേഷം ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ആഗ്ര നഗരം സജീവമായി. ഹോട്ടലുകളും ടൂർ ഓപ്പറേറ്റർ മാറും ഉത്സാഹത്തിലാണ്. കുതിര വണ്ടി ക്കാരും പ്രദേശിക ഗൈഡുകളും സഞ്ചാരികളെ കാത്ത് നഗരത്തിൽ നിൽപ്പാണ്. ആഗ്ര റെയിൽവേ സ്റ്റേഷനും സജീവമായി.

അടഞ്ഞു കിടന്നപ്പോളും താജ്മഹലും പരിസരവും ഭംഗിയായി സൂക്ഷിയ്ക്കാൻ  ആർക്കിയോളോജിക്കൽ  സർവ്വേ ഓഫ് ഇന്ത്യ ശ്രമിച്ചിരുന്നു. പൂന്തോട്ടങ്ങളും വീഥികളും ഭംഗിയായി പാരിപാലിച്ചു. ശൈത്യ  കാലമായതിനാൽ അതി മനോഹരമായ പൂക്കളെകൊണ്ട് നിറഞ്ഞിരിക്കുകയാണ് താജ്മഹലും പരിസരവും.

Write a comment
News Category