ലോകത്തെ പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല കർണാടകയിൽ ഓഫീസ് തുറക്കാൻ നീക്കം നടത്തുന്നു. ബെംഗളൂരുവിനടുത്ത് കമ്പനിയുടെ റിസേർച് ആൻഡ് ഡെവലപ്മെന്റ് സെന്റര് സ്ഥാപിക്കാൻ സംസ്ഥാന സർക്കാരുമായി ടെസ്‌ല അധികൃതർ ചർച്ച നടത്തി വരികയാണ്. ഇന്ത്യയിൽ ഇലക്ട്രിക്ക് കാർ വാഹന വിപണിക്ക് അനുയോജ്യമായി വരികയാണെന്ന് വിലയിരുത്തലാണ് കമ്പനിക്കുള്ളത്.
ടെസ്‌ല മേധാവി എലോൺ മാസ്ക് ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ മുൻകൈ എടുത്തു വരികയാണ്. ഇന്ത്യ വരും വർഷങ്ങളിൽ ഇലക്ട്രിക് കാർ വിപണിയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന വിലയിരുത്തലാണ് ടെസ്‌ല മേധാവിക്കുള്ളത്.ലോകത്തെ നാലാമത്തെ ഏറ്റവും വലിയ വാഹന വിപണിയാണ് ഇന്ത്യ.രണ്ടു വട്ടം ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു.
ആഗോള കമ്പനികളെ സംസ്ഥാനത്തു എത്തിക്കാൻ മുഖ്യമന്ത്രി യദൂരിയപ്പ മുൻകൈ എടുത്തു വരികയായിരുന്നു.
ഇതിനകം വൻ കമ്പനികളുടെ ആർ.&ഡി സെന്ററുകൾ ബെംഗളൂരുവിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.സ്വീഡിഷ് കമ്പനിയായ ഇങ്കയുടെ ഓഫീസ് ഉടൻ ബെംഗളൂരുവിൽ പ്രവർത്തനം തുടങ്ങും.ടെസ്‌ല കൂടി എത്തുന്നതോടെ കർണ്ണാടക വ്യവസായ വളർച്ചയിൽ ബഹു ദൂരം മുന്നോട്ടു പോകും.