Saturday, April 27, 2024 03:11 AM
Yesnews Logo
Home Business

ടാറ്റ ഗ്രൂപ്പും വാൾമാർട്ടും റീട്ടെയിൽ മേഖലയിൽ കൈകോർക്കുന്നു

M.B. Krishnakumar . Sep 29, 2020
walmart--to-join-hands-with-tata-group--retail-sector
Business

റീട്ടെയിൽ  വ്യാപാര രംഗത്തു വൻ മാറ്റങ്ങൾക്കു വഴി തെളിയിക്കുന്ന സഹകരണത്തിന് ടാറ്റ ഗ്രൂപ്പും വാൾമാർട്ടും ഒരുങ്ങുന്നു. ടാറ്റയുടെ പുതിയ റീട്ടെയിൽ സംരംഭത്തിൽ വാൾമാർട്ട് 25 ബില്യൺ ഡോളർ മുതൽ മുടക്കും.ഈ വര്ഷം അവസാനത്തോടെ റിലയൻസ് മാതൃകയിൽ ടാറ്റ റീട്ടെയിൽ ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ടാറ്റയുടെ ഈ സംരംഭത്തിൽ ഓഹരി വാങ്ങാനാണ് വാൾമാർട്ട്  ചർച്ചകൾ നടത്തുന്നത്.
നേരത്തെ ഫ്ലിപ്കാർട്ട് ഏറ്റെടുത്തു ഇന്ത്യൻ വിപണിയിലേക്ക്‌ വാൾമാർട്ട് ചുവടു വെച്ചിരുന്നു.ടാറ്റയുമായുള്ള സഹകരണം  ഫ്ലിപ്കാർട്ടിന്റെ ബിസ്സിനസ്സ് സാധ്യതകൾ വര്ധിപ്പിക്കുമെന്നാണ് വാൾമാർട്ടിന്റെ 
കണക്കുകൂട്ടൽ.

ടാറ്റയാകട്ടെ അവരുടെ റീട്ടെയിൽ ഷോറൂമുകളും എല്ലാ റീട്ടെയിൽ ബിസ്സിനസ്സുകളെയും ഒരു കുട കീഴിലാക്കിയാണ് ഈ രംഗത്തേക്ക് ചുവടു വെച്ചത്. ഏതാണ്ടെല്ലാ രംഗത്തും സാന്നിധ്യമുള്ള  ടാറ്റ ഗ്രൂപ്പ് റീട്ടെയിൽ രംഗത്തേക്ക് വരുന്നത് റിലയൻസിനും കനത്ത വെല്ലുവിളിയാകും. ടാറ്റയുമായുള്ള  സഹകരണം ഉപ്പു തൊട്ടു കർപ്പൂരം വരെ വിൽക്കുന്ന വാൾമാർട്ടിനെ  കൂടുതൽ ശക്തമായ നിലയിൽ എത്തിക്കും. ഇതോടെ  ഇന്ത്യൻ വിപണിയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കും.ടാറ്റയ്ക്ക് ഇപ്പോൾ തന്നെ തുണി, ഭക്ഷ്യ  ഉൽപ്പന്നങ്ങൾ, കോഫി,ചായ , ഉപ്പ്, തുണി, വാഹനങ്ങൾ, ഇലക്രോണിക്സ്‌ ഉപകാരണങ്ങൾ, ആരോഗ്യം തുടങ്ങി ഒട്ടു മിക്ക മേഖലകളിലും സാന്നിധ്യവും മേൽക്കൈയുമുണ്ട്.ഗുണനിലവാരത്തിലും ടാറ്റ ഉൽപ്പന്നങ്ങൾ മികച്ച നിലവാരത്തിലുള്ളതാണ്. 

റീട്ടെയിൽ  രംഗത്തു ടാറ്റയും വാൾമാർട്ടും സംയുക്ത  സംരഭമായാകും പ്രവർത്തനം തുടങ്ങുക.ബ്രാൻഡഡ് ഉല്പന്നങ്ങൾക്കും ടാറ്റ പേരുകേട്ടതാണ്. ഏതാണ്ട് 60 ബില്യൺ ചെലവഴിച്ചാണ് സംയുക്ത സംരംഭം തുടങ്ങാൻ ഇരിക്കുന്നത്. ഇതിൽ പകുതിയോളം ഓഹരികളാകും വാൾമാർട്ട്  വാങ്ങുക.

Write a comment
News Category