Thursday, April 25, 2024 10:08 AM
Yesnews Logo
Home News

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമകളുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

News Desk . Oct 04, 2020
popular-finance-fraud-case-ed-freez-assets
News

പോപ്പുലര്‍ ഫിനാന്‍സ്  ഉടമകളുടെ രാജ്യത്തെമ്പാടുമുള്ള സ്വത്ത് വകകൾ  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ഇതു സംബന്ധിച്ച് രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കി. ഉടമകൾക്കെതിരെ കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമപ്രകാരം ഇ.ഡി കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ പൊലീസ് കസ്റ്റഡി അവസാനിക്കുന്നതിന് പിന്നാലെ പ്രതികളെ തിങ്കളാഴ്ച ഇ.ഡി  അറസ്റ്റ് ചെയ്യും.

പോപ്പുലർ ഫിനാൻസ് ഉടമകൾ സ്വത്ത് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് എന്‍ഫോഴ്‌സ്‌മെന്റ് അവരുടെ സ്വത്ത് മരവിപ്പിച്ചത്. രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍മാര്‍ക്കും, ബാങ്കുകള്‍ക്കും കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ കത്ത് നൽകി. സ്വത്ത് വകകൾ മറ്റാരുടെയും പേരിലേക്ക് മാറ്റരുതെന്നു കാട്ടിയാണ് കത്ത്.

Write a comment
News Category