Tuesday, May 07, 2024 01:33 AM
Yesnews Logo
Home News

ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ ഇ‍ഡി ചോദ്യം ചെയ്യുന്നു

Alamelu C . Oct 06, 2020
ed-interrogation-bineesh-kodiyeri-bengaluru
News

ലഹരിമരുന്ന് കേസിൽ സി.പി.എം നേതാവ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.
 ബംഗളൂരു ശാന്തിനഗറിലുള്ള ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ മാസം കൊച്ചിയിൽ വച്ചും ഇഡി ബിനീഷിന്റെ മൊഴിയെടുത്തിരുന്നു. കേസിലെ പ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
 അനൂപുമായി വഴി വിട്ട ബന്ധമില്ലെന്ന് പിന്നേശു കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാൽ ബിനീഷ്  നിരന്തരം അനൂപിനെ വിളിച്ചിരുന്നു എന്ന് തെളിവ് സഹിതം എന്ന് ന്യൂസ് 18 റിപ്പോർട്ടു ചെയ്തു. ഫോൺ കാൾ  വിവരങ്ങൾ ചാനൽ പുറത്തു വിട്ടിട്ടുണ്ട്.

ഹോട്ടൽ തുടങ്ങാൻ ഉൾപ്പെടെ പല ആവശ്യങ്ങൾക്കും ബിനീഷ് നിരവധി തവണ പണം നൽകി സഹായിച്ചിരുന്നതായി അനൂപ് മൊഴി നൽകിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും മറ്റു പണമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങൾക്കുമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ഇഡി ഓഫീസിൽ എത്തിയ ബിനീഷ് കോടിയേരി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

കഴിഞ്ഞദിവസം രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനീഷ് കോടിയേരി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് തിരിച്ചത്. അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകൾ, ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരു ബീ ക്യാപിറ്റൽസ് ഫോറെക്സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നിവയാണു പ്രധാനമായും അന്വേഷിക്കുക. കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകിയെന്നാണ് അനൂപിന്റെ മൊഴി.
 

Write a comment
News Category