Friday, March 29, 2024 07:32 AM
Yesnews Logo
Home News

ശത്രു രാജ്യങ്ങളുടെ നിരീക്ഷണ സംവിധാനങ്ങൾ തകർക്കാൻ കെൽപ്പുള്ള മിസൈൽ, രുദ്രം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

M.B. Krishnakumar . Oct 09, 2020
india-successfully-test-fires-rudram-missile-first-anti-radiation-missile
News

ശത്രു സംഹാരത്തിനു കെൽപ്പുള്ള തദ്ദേശീയ മിസൈൽ രുദ്രം-1  ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.ശത്രു രാജ്യങ്ങളുടെ റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും നൊടിയിടയിൽ ഭസ്മമാക്കാൻ രുദ്രം എന്ന് പേരിട്ട ഈ മിസൈലിന്  സാധിക്കും.ഒറീസ്സയിലെ ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്.

എയർ ഫോഴ്‌സിന്റെ സുഖോയ് വിമാനങ്ങളിൽ രുദ്രം മിസൈൽ ഘടിപ്പിക്കാവുന്നതാണ്.ഡിഫെൻസ് റിസേർച് ആൻഡ് ഡെവലപ്മെന്റ് തദ്ദേശയീയമായി വികസിപ്പിച്ച ഈ മിസൈൽ ഇന്ത്യയുടെ സൈനീക ശക്തിക്കു കരുത്തു വർധിപ്പിക്കും.

500 മീറ്റർ മുതൽ 15 കിലോമീറ്റര് ഉയരത്തിൽ നിന്ന് രുദ്രം തൊടുത്തു വിടാം.250 കിലോമീറ്ററോളം ദൂരത്തുള്ള ലക്ഷ്യ സ്ഥാനത്തു കൃത്യമായി എത്താൻ   സാധിക്കും.2017 ഇൽ അമേരിക്ക വികസിപ്പിച്ച എ.ജി.എം 88E മിസൈലുകളോട് കിടപിടിക്കുന്നതാണ് രുദ്രം മിസൈൽ.ശബ്ദ വേഗതയുടെ രണ്ടു മടങ്ങു വേഗത്തിൽലക്ഷ്യ  സ്ഥാനത്തു എത്തി ശത്രുവിന്റെ എല്ലാ നിരീക്ഷണ   സംവിധാനങ്ങളും തകർത്തു മടങ്ങാനുള്ള  ശേഷി മിസൈലിനുണ്ട്.മിസൈൽ വികസിപ്പിച്ച എല്ലാവരെയും പ്രതിരോധമന്ത്രി രാജ്നാഥ്സിങ്  രാജ്യത്തിൻറെ സ്‌നേഹം അറിയിച്ചു.

Write a comment
News Category