Tuesday, December 23, 2025 11:56 PM
Yesnews Logo
Home News

നിവിൻ പോളിയുടെ പുതിയ ചിത്രം കനകം, കാമിനി, കലഹം ചിത്രീകരണം ഉടൻ തുടങ്ങും

Kariyachan . Oct 12, 2020
nivin-poly-announced-new-movie
News

നിവിൻ പൊളി നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കനകം കാമിനിനി, കലഹം എന്ന ചിത്രത്തിൽ നിവിൻ പോളി തന്നെയാണ് പ്രധാന വേഷം അഭിനയിക്കുന്നതിന്.   ആൻഡ്രോയിഡ് കുഞ്ഞപ്പൻ' സിനിമ ഒരുക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിർമ്മാണം. സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് നിവിൻ പോളി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇതിനു മുൻപും തന്റെ രണ്ടു ചിത്രങ്ങൾ നിവിൻ പോളി നിർമ്മിച്ചിരുന്നു. 2016ൽ റിലീസ് ചെയ്ത 'ആക്ഷൻ ഹീറോ ബിജു'വിൽ നിന്നാണ് ആരംഭം. ഇതിലെ പോലീസ് ഓഫിസറുടെ വേഷം ശ്രദ്ധേയമായിരുന്നു. ഈ ചിത്രം ഹാസ്യപ്രാധാന്യം കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയ ട്രോളുകളിൽ ഈ ചിത്രത്തിൽ നിന്നുമുള്ള സീനുകൾ  സജീവമാണ്. 1983 സംവിധായകൻ എബ്രിഡ് ഷൈൻ ആണ് ഈ സിനിമയും അണിയിച്ചൊരുക്കിയത്.

ശേഷം 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയും' നിവിൻ പോളി നിർമ്മിച്ചു. 2017ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.2019ലിറങ്ങിയ മൂത്തോനാണ് തിയേറ്ററിലെത്തിയ ഏറ്റവും പുതിയ നിവിൻ പോളി ചിത്രം. ചരിത്ര പ്രാധാന്യമുള്ള 'തുറമുഖം' ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞതും, പ്രഖ്യാപിച്ചതുമായ ഒരുപിടി ചിത്രങ്ങൾ കൂടി നിവിൻ പോളിയുടേതായി തിയേറ്ററിലെത്താനുണ്ട്.

Write a comment
News Category