Friday, March 29, 2024 06:48 AM
Yesnews Logo
Home Tech

ആപ്പിൾ ഐഫോൺ 12 ഫോണുകൾ അവതരിപ്പിച്ചു;5 ജി സ്മാർട്ട് ഫോണിന് സ്വപ്നതുല്യ ഫീച്ചറുകൾ

Vrghese Panicker . Oct 14, 2020
apple-introduced-i-phone-12-series-cheap-rate
Tech

കാത്തിരിപ്പിനു ശേഷം ആപ്പിൾ പുതിയ ഐ ഫോൺ 12 പതിപ്പുകൾ പുറത്തിറക്കി.ഐ ഫോൺ 12 നു  799 ഡോളർ മുതലാണ് വില.  ഐ ഫോൺ 12 മിനിക്ക് 699  ഡോളറുമാണ് വിലയിട്ടിരിക്കുന്നതു. ഐ ഫോൺ പ്രോക്ക്   1099 ഡോളർ വില നിശ്ചയിച്ചിരിക്കുന്നു.     പ്രീ ഓഡർ സംവിധാനമുണ്ട്. ഒക്ടോബര് 16 മുതൽ പ്രീഓഡര് സൗകര്യം  ലഭിക്കും. 23 മുതൽ ഷിപ്പിംഗ് ചെയ്തു തുടങ്ങും.

ആപ്പിൾ ഉപഭോക്താക്കളെ പുതിയ മോഡൽ വാങ്ങാൻ പ്രേരിപ്പിക്കുന്നതിനാണ് വില അൽപ്പം കുറച്ചിരിക്കുന്നതെന്നാണ് മാർക്കറ്റിലെ വിലയിരുത്തൽ.

 അതിവേഗ 5ജി ടെക്നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ആയ ഐഫോണ്‍ 12 പുറത്തിറക്കിയിരിക്കുന്നത്.. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിങ്ങനെ നാല് സ്മാർട്ട് ഫോണുകളാണ് ഐഫോൺ 12 പരമ്പരയില്‍ പുറത്തിറക്കിയത്. നീല, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ആപ്പിൾ ഐഫോൺ 12 ലഭ്യമാകുന്നത്. 

 അത്യാധുനിക സൗകര്യങ്ങള്‍ ഐഫോണ്‍ 12ൽ വാഗ്ദാനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ചെറുതും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി ഫോണ്‍ ആണ് ഐഫോണ്‍ 12 മിനിയെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ടെലികോം കമ്പനിയായ വെരിസോണുമായി ചേര്‍ന്നാണ് ഐഫോണ്‍ 12 ല്‍ 5ജി സാങ്കേതിക വിദ്യ എത്തിക്കുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ ഐഫോണ്‍ 12ൽ വാഗ്ദാനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ചെറുതും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി ഫോണ്‍ ആണ് ഐഫോണ്‍ 12 മിനിയെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ടെലികോം കമ്പനിയായ വെരിസോണുമായി ചേര്‍ന്നാണ് ഐഫോണ്‍ 12 ല്‍ 5ജി സാങ്കേതിക വിദ്യ എത്തിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങള്‍ ഐഫോണ്‍ 12ൽ വാഗ്ദാനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ചെറുതും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി ഫോണ്‍ ആണ് ഐഫോണ്‍ 12 മിനിയെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ടെലികോം കമ്പനിയായ വെരിസോണുമായി ചേര്‍ന്നാണ് ഐഫോണ്‍ 12 ല്‍ 5ജി സാങ്കേതിക വിദ്യ എത്തിക്കുന്നത്.

 ഡൗൺ‌ലോഡുകൾ‌ക്കും അപ്‌ലോഡുകൾ‌ക്കും 5 ജി ഒരു പുതിയ ലെവൽ‌ നല്‍കുന്നു. കൂടാതെ ഉയർന്ന നിലവാരമുള്ള വീഡിയോ സ്ട്രീമിംഗ്, കൂടുതൽ‌ പ്രതികരിക്കുന്ന ഗെയിമിംഗ്, തത്സമയ സംവേദനാത്മകത എന്നിവയും ഇതിലൂടെ ലഭ്യമാകുമെന്നാണ് കമ്പനി മേധാവി ടിം കുക്ക് വ്യക്തമാക്കുന്നത്. 

 സെക്കന്റില്‍ 4ജിബിപിഎസ് ഡൗണ്‍ലോഡ് വേഗതയും 200എംബിപിഎസ് അപ് ലോഡ് വേഗതയും ആർജിക്കാനാകും. അത്യാകര്‍ഷകമായ അലൂമിനിയം രൂപകല്‍പനയില്‍ തയ്യാറാക്കിയിരിക്കുന്ന ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ സംവിധാനമാണുള്ളത്. ഈ ഫോണുകള്‍ക്ക് യഥാക്രമം 6.1 ഇഞ്ച്, 2340 x 1080 പിക്‌സല്‍ 5.4 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണുള്ളത്. 

ലോകത്തു ഏതാണ്ട് 950 മില്യൺ ആപ്പിൾ ഫോൺ ഉപഭോക്താക്കൾ ഉണ്ട്.ഇതിൽ 350 മില്യൺ ഉപഭോക്താക്കൾക്ക് അവരുടെ ഫോൺ മാറ്റി വാങ്ങാനുള്ള അവസരം  ഒരുക്കാനുള്ള നീക്കത്തിലാണ് കമ്പനി.ഹെഡ്‍ഫോണുകളും അഡാപ്റ്ററുകളും ഇനി മുതൽ ഉപഭോക്താക്കൾ വോള കൊടുത്തു വാങ്ങണം.  പാരിസ്ഥിക സൗഹാർദ്ദമാക്കനെന്നു ആപ്പിൾ പറയുന്നുണ്ടെങ്കിലും ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പന കൂട്ടാനുള്ള തന്ത്രമായാണ് വിപണി ഈ നീക്കത്തെ കാണുന്നത്.

ഐ ഫോൺ 12 മിനി കൂടുതൽ ഉപഭോക്താക്കളെ ആപ്പിളുമായി അടുപ്പിക്കുമെന്നു വിലയിരുത്തൽ കമ്പനിക്കുണ്ട്.ഏഴു വർഷത്തിന് ശേഷമാണു ചെറിയ ഫോണുകളുമായി ആപ്പിൾ രംഗത്തു വരുന്നത്.

Write a comment
News Category