Friday, April 26, 2024 08:37 PM
Yesnews Logo
Home News

മഹാകവി അക്കിത്തം അന്തരിച്ചു,വിടവാങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകവി

Alamelu C . Oct 15, 2020
poet-akitham-passes-away
News

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്.ദേശീയതയോടു അടുപ്പം പുലർത്തിയ മഹാകവിയായിരുന്നു അക്കിത്തം.

ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചു ദിവസങ്ങൾക്കകമാണ് മഹാകവി വിടപറഞ്ഞത്.കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ച അക്കിത്തം, ദേശീയ പ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദടു അടുത്ത് നിന്ന മഹാകവിയായിരുന്നു അക്കിത്തം.മി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.

പത്മശ്രീ ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരളം സാഹിത്യ അക്കാദമി അവാർഡ് തുടങ്ങിയ വിശിഷ്ട പുരസ്കരങ്ങൾ നേടിയിട്ടുണ്ട്.

അമേറ്റിക്കര  അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലായിരുന്നു ജനനം. കുട്ടിക്കാലത്ത് തന്നെ വേദവും ഇംഗ്ലിഷും കണക്കും തമിഴും അഭ്യസിച്ചു. അപ്പോൾ തന്നെ കവിതയെഴുത്തും തുടങ്ങി. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗാന്ധിജി നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനത്തിലും നമ്പൂതിരി സമുദായോദ്ധാരണത്തിനായി യോഗക്ഷേമസഭയിലും പ്രവർത്തിച്ച അക്കിത്തം യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

മലയാള സാഹിത്യ ലോകത്തെ കുലപതികളുമായുള്ള അടുത്ത ബന്ധമുള്ള അക്കിത്തം മലയാളത്തിലെ സൗമ്യ പ്രകൃതിയുടെ പ്രതീകമായിരുന്നു.ഉറൂബ്,ഇടശ്ശേരി, വി.ടി.ഭട്ടതിരിപ്പ് എന്നിവരുമായി ഉറ്റ സൗഹൃദമുണ്ടായിരുന്നു. ഗാന്ധിജി,ഇ.എം.എസ്. എന്നീ  രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തി. 

വിവിധ കാലങ്ങളിൽ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കൊച്ചി ചങ്ങമ്പുഴ സ്മാരകസമിതി വൈസ് പ്രസിഡന്റ്, കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ, തപസ്യ കലാസാഹിത്യ വേദി പ്രസിഡന്റ്, കടവല്ലൂർ അന്യോന്യ പരിഷത്ത് പ്രസിഡന്റ്, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, അമൃതഗാഥിക, നിമിഷ ക്ഷേത്രം, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. 

ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ്. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ രാജ്യത്തെ ഏറ്റവും മഹത്തായ സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ കഴിയുമ്പോഴാണ് അക്കിത്തം വിടവാങ്ങുന്നത്.

സംസ്കൃതത്തിലും, ജ്യോതിഷത്തിലും അഗാധ പാണ്ഡിത്യമുണ്ട്.യോഗ ക്ഷേമസഭയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.അക്കിത്തത്തിന്റെ വേർപാടിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.

Write a comment
News Category