Friday, April 26, 2024 04:23 PM
Yesnews Logo
Home News

ജോസ് മാണിയുടെ ഇടതു പ്രവേശനം ഉടൻ ;എ.കെ.ജി സെന്ററിൽ പുതിയ കൂട്ടുകാരുടെ ഒത്തു ചേരൽ

Alamelu C . Oct 16, 2020
kerala-congress-set-to-join-ldf-jose-mani-visited-akg-bhavan
News

ഇടതു മുന്നണിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ജോസ്.കെ.മാണി എ.കെ.ജി സെന്ററിൽ എത്തി നേതാക്കളുമായി ചർച്ച നടത്തി. സി.പി.എം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ , എ.വിജയരാഘവൻ തുടങ്ങിയവർ ജോസിനെ സ്വാഗതം ചെയ്തു.
ഊഷ്മള സ്വീകരണം ലഭിച്ചതായി ജോസ് കെ മാണി വെളിപ്പെടുത്തി.
മുന്നണി പ്രവേശനം  ഉടൻ ഉണ്ടാകുമെന്നു കേരള കോൺഗ്രസ്സ് നേതാവ്  പറഞ്ഞു.

നേരത്തെ സി.പി.ഐ പാർട്ടി ആസ്ഥാനത്തു എത്തി കാനം രാജേന്ദ്രനെ ജോസ് കെ.മാണി കണ്ടിരുന്നു.കാഞ്ഞിരപ്പള്ളി സീറ്റുമായി ബന്ധപ്പെട്ടു സി.പി.ഐ ഉയർത്തിയ മുറുമുറുപ്പിന് പരിഹാരം കാണാൻ സി.പി.എം  നേതാക്കൾ തന്നെയാണ് കൂടിക്കാഴ്ചക്ക് വേദിയൊരുക്കിയത്. സി.പി.എം വിട്ടു കൊടുത്ത വാഹനത്തിലാണ് ജോസ് കെ മാണി എം.എൻ സ്മാരക മന്ദിരത്തിൽ എത്തിയത്.

കാനം രാജേന്ദ്രനെ കണ്ടു ചർച്ച നടത്തിയ ശേഷം എ.കെ.ജി ഭവനിൽ എത്തി വിശദമായ ചർച്ച നടത്തി.മുന്നണി പ്രവേശനം  ഉടനുണ്ടാകുമെന്നു ജോസ്.കെ.മാണി അറിയിച്ചു.നാളെ ഇടതു മുന്നണി യോഗം ചേരുന്നുണ്ട്.ഈ യോഗത്തിൽ കേരള കോൺഗ്രസിനെ  ഇടതുമുന്നണിയിൽ ചേർക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമാകും.പഞ്ചായത്തു തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരള കോൺഗ്രസ്സിനെ ഇടതു മുന്നണിയിൽ പ്രവേശിപ്പിക്കാനാണ് മുഖ്യമന്ത്രി താൽപര്യപ്പെടുന്നത്.മധ്യ കേരളത്തിൽ നേട്ടമുണ്ടാക്കാൻ ഈ സഖ്യം വഴിതുറക്കുമെന്ന് സി.പി.എം നേതാക്കൾ കരുതുന്നു. 

Write a comment
News Category