Friday, April 26, 2024 10:26 PM
Yesnews Logo
Home News

ആ എം.എൽ.എ കാരാട്ട് റസാക്ക് ? സ്വര്ണക്കടത്തിൽ റസാഖിനെതിരെ അന്വേഷണം ? സ്വര്ണക്കടത്തിൽ പങ്കില്ലെന്ന് റസാക്ക്

Arjun Marthandan . Oct 26, 2020
gold-smuggling-case-karat-razk-mla-involvement
News

സ്വര്ണക്കടത്തിന്റെ പ്രഭവ കേന്ദ്രമായ കൊടുവള്ളി  എം.എൽ.എ തന്നെ കേസിൽ പ്രതി  ആയേക്കും. എം.എൽ.എ കാരാട്ട് റസാഖിനെതിരെ സ്വര്ണക്കടത്തു കേസിൽ നിർണ്ണായക മൊഴി അന്വേഷണ ഏജൻസികൾക്കു ലഭിച്ചതായി വാർത്തകൾ പുറത്തു വന്നു. കസ്റ്റംസ് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിലാണ് കാരാട്ട് റസാഖിന്റെ പേരുള്ളത്. കൊടുവള്ളി സ്വർണ്ണകടത്തു ലോബിയുടെ നിർണ്ണായക കണ്ണിയായി  റസാക്കിനെ കേന്ദ്ര ഏജൻസികൾ വിശേപ്പിക്കുന്നു.ഇവർ നൽകിയ റിപ്പോർട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിച്ച്  വരികയാണ്.എന്നാൽ എം.എൽ.എ  എല്ലാ ആരോപണങ്ങളും തള്ളി.  

കരാറാട്ടു റസാഖിന് സ്വര്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സന്ദീപ് നായരുടെ ഭാര്യ ഏജൻസികൾക്കു മൊഴി നൽകിയിട്ടുണ്ട്. വിവിധ പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കാശംസു ഉൾപ്പെടെയുള്ള ഏജൻസികൾ കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിലും റസാഖിന്റെ പേരുണ്ട്.

നേരത്തെ സ്വര്ണക്കടത്തു കേസുമായി ഉയർന്നു കേട്ട കാരാട്ട് ഫൈസലുമായി ബന്ധപ്പെടുത്തി റസാക്കിന്റെ പേര് ഉയർന്നിരുന്നു. ബംഗളൂർ, കോഴിക്കോട്, മാംഗ്ലൂർ കേന്ദ്രമാക്കിയുള്ള സ്വര്ണക്കടത്തു ലോബിയുടെ കണ്ണികളെ കുറിച്ച് വിശദമായ അന്വേഷണം ഏജൻസികൾ നടത്തിയിരുന്നു.കെ.ടി റമീസിനും റസാക്കുമായി  ബന്ധമുണ്ടെന്ന ആരോപണങ്ങളും ശക്തമാണ്.

സ്വര്ണക്കടത്തുമായി ബന്ധപ്പെട്ടു ഇപ്പോൾ അറസ്റ്റിലായ സന്ദീപ് നായരുടെ ഭാര്യ കാരാട്ട് റസാക്കിനും കാരാട്ട് ഫൈസലിനുമെതിരെ മൊഴി നൽകിയിരുന്നു. ഇരുവരും സ്വര്ണക്കടത്തിൽ പങ്കാളികളാണെന്ന മൊഴി കസ്റ്റംസ് വിശദമായി പരിശോധിച്ചിരുന്നു.സന്ദീപിന്റെ കള്ളക്കടത്തു പങ്കാളിത്തം തന്നെ റസാക്കിനും ഫൈസലിനും റമീസിനും വേണ്ടിയാണെന്ന മൊഴിയിൽ വിശദമായ തുടരന്വേഷണം അന്വേഷണ ഏജൻസികൾ നടത്തി.കാരാട്ട്  ഫൈസലിനെ ചോദ്യം ചെയ്തു. ഇനി കാരാട്ട് റസാഖിന്റെ ഊഴമാണ്. സി.പി.എം ന്റെ സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നാണ് റസാക്ക്.റസാക്കിനെ വിശദമായ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നു സൂചനകളാണ് ഏജൻസികൾ നൽകുന്നത്. 

റസാക്കിനെ  വരവേറ്റത് ആർഭാടമായി

മുസ്‌ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖിന് വിവിധ സാമുദായിക സംഘടനകളുമായി അടുത്ത ബന്ധമാണുള്ളത്. ലീഗ്  നേതൃത്വവുമായി തെറ്റിയ ഉടൻ റസാക്കിനെ എൽ.ഡി.എഫിലേക്കു അടുപ്പിക്കാൻ നീക്കം നടത്തിയത് പി.ടി.എ റഹീം ഉൾപ്പെടെയുള്ളവരാണ്.മുഖ്യമന്ത്രിയുമായി അടുത്ത് ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ കൊടുവള്ളിയിൽ എത്തി കാര്യങ്ങളുടെ ചരട് വലിച്ചു. കൊടുവള്ളിയിൽ നടന്ന ആർഭാട വരവേൽപ്പിൽ മുതിർന്ന നേതാക്കൾ പങ്കെടുത്തു.കോഴിക്കോട്ടെ ചില നേതാക്കൾ ഈ വരവിനെ സംശയ ദൃഷ്ടിയോടെ കണ്ടിരിന്നുവെന്നത്  മറ്റൊരു കാര്യം.

റസാക്കുമായി  ബന്ധപ്പെട്ട മൊഴികൾ പുറത്തു വന്നതോടെ ഇനി എം.എൽ.എ യെ ചോദ്യം ചെയ്യാൻ സാധ്യത വർധിച്ചു.  കൊടുവള്ളി ഓപ്പറേഷനു ചുക്കാൻ പിടിച്ച മാധ്യമ   പ്രവർത്തകനും സംശയ ദൃഷ്ടിയിലാണ്. റസാക്കുമായി അടുപ്പമുള്ള കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.അടുത്ത വട്ടം ചോദ്യം ചെയ്യൽ ഉടൻ നടക്കും.

ഒരു പങ്കുമില്ലെന്ന് കാരാട്ട് റസാക്ക്

മാധ്യങ്ങളിൽ തന്നെകുറിച്ചു വരുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്ന്  കാരാട്ട് റസാക്ക് അഭിപ്രായപ്പെട്ടു.സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട പ്രതികളുമായി ഒരു ബന്ധവുമില്ലെന്ന് കൊടുവള്ളി എംഎ.എൽ.എ കാരാട്ട് റസാക്ക് പറഞ്ഞു.ജീവിതത്തിൽ ഇന്ന് വരെ ഇത്തരം ആളുകളെ കണ്ടിട്ടില്ല.ബന്ധപ്പെട്ടിട്ടുമില്ല. വിവാദങ്ങൾ മനഃപൂർവ്വം സൃഷ്ടിക്കയാണ്. സ്വര്ണക്കടത്തു ബിസിനസ്സിൽ ഒരിക്കലും പങ്കാളി ആയിട്ടില്ല. അന്വേഷണത്തെ കുറിച്ച്  ഭയവും ഇല്ല. 

കാരാട്ട് ഫൈസൽ അയൽവാസിയാണ്.മുൻസിപ്പാലിറ്റി കൗൺസിലറുമാണ്‌. ആ രീതിയിലുള്ള ബന്ധമുണ്ട്.അല്ലാതെ ഒരു ബിസ്സിനസ്സ് ബന്ധവും ഇല്ല. തനിക്കെതിരെ ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് റസാക്ക് പറഞ്ഞു.

Write a comment
News Category