ഇസ്ലാമിക ഭീകരത വീണ്ടും ഫ്രാൻസിൽ തലപൊക്കി.അള്ളാഹു അക്ബർ വിളികളോടെ മുസ്‌ലിം ഭീകരൻ കൃസ്ത്യൻ സ്ത്രീയുടെ കഴുത്തറത്തു കൊന്നു. തുറമുഖ നഗരമായ നീസിലാണ് മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത് .ഇസ്ലാമിക ഭീകരന്റെ ആക്രമണത്തിൽ മൂന്ന് പേര് കൊല്ലപ്പെട്ടു. ഇസ്ലാമിക ഫാസിസത്തെ നീസിൽ നിന്ന് തുടച്ചു നീക്കുമെന്ന് മേയർ കൃസ്ത്യൻ ഈസ്ട്രോസി വ്യക്തമാക്കി. കൊലപാതകത്തെ തുടർന്ന് ഫ്രാൻസിൽ മുസ്‌ലിം വർഗ്ഗീയതക്കെതിരെ പ്രതിഷേധവും വെറുപ്പും വളരുകയാണ്.
യുദ്ധത്തിലും പട്ടിണിയിലും നട്ടം തിരിഞ്ഞു നാട് വിട്ടു ഓടി വരുന്ന അഭയാര്ഥികളാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ പിന്നിലെന്നുള്ളത് ഫ്രഞ്ചുകാരെ അലോസരപ്പെടുത്തുന്നത്.ഇവരെ മാനുഷികപരിഗണകളാൽ ഫ്രാൻസിലേക്ക് വരവേറ്റ ഫ്രഞ്ചുകാർ എപ്പോൾ അവരിൽ നിന്ന് തന്നെ ആക്രമണങ്ങളും മറ്റും നേരിടുകയാണ്.കുടിയേറ്റക്കാരായി എത്തുന്നവരിൽ ബഹു ഭൂരിപക്ഷവും ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ഇവരിൽ നിന്നാണ് ഫ്രാൻസ് എപ്പോൾ കടുത്ത വെല്ലുവിളി നേരിടുന്നത്.
ഫ്രാൻസിലെ പൗരാണിക നഗരമായ നീസിൽ ഇന്ന് രാവിലെ നോത്രെഡാമേ ബസലിക്കയിലാണ് അക്രമം അരങ്ങേറിയത്.അക്രമകാരി കത്തി കൊണ്ട് കൃസ്ത്യൻ സ്ത്രീയുടെ തലയറുക്കുകയും മറ്റു രണ്ടു പേരെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പികയും ചെയ്തു.
അക്രമത്തിനു മുൻപ് അള്ളാഹു അക്ബർ ഇന്ന് വിളിച്ചതായി സംഭവസ്ഥലത്തുണ്ടായവർ പോലീസിനോട് പറഞ്ഞു. മുസ്‌ലിം ഭീകരവാദിയെ പോലീസ് വെടിവെച്ചു കീഴ്പെടുത്തി. അറസ്റിലായ ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇസ്ലാമിക ഫാസിസത്തെ ഫ്രാൻസിൽ നിന്ന് തുടച്ചു നീക്കണമെന്ന് വ്യക്തമാക്കി നിസ് മേയർ രംഗത്തു വന്നിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന ഇസ്ലാമിക അക്രമണങ്ങളിൽ ഫ്രാൻസിലെ ജനങ്ങൾ രോഷാകുലരാണ്. കഴിഞ്ഞ ആഴ്ച സാമുവൽ പാറ്റി എന്ന അധ്യാപകന്റെ തല ചെച്നിയൻ മുസ്ലിം അഭയാർത്ഥി അറുത്തു മാറ്റി.ചാർളി ഹെബ്ദോ പ്രസിദ്ധീകരിച്ച പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ വിദ്യാർത്ഥികൾക്ക് മുന്നിൽ കാണിച്ചു എന്നതായിരുന്നു അധ്യാപകന്റെ തലയറുക്കാനുള്ള കാരണം
ഫ്രാൻസിൽ കാലങ്ങളായി നില നിന്നിരുന്ന അഭിപ്രായ സ്വതന്ത്ര്യവും ലിബറൽ ജീവിത രീതികളും ഇസ്ലാമിക കുടിയേറ്റക്കാരുടെ വരവോടെ അപകടത്തിലാവുകയെന്ന് കൃസ്ത്യൻ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇസ്ലാമിക ഭീകരവാദികളെ രാജ്യത്തേക്ക് ഇനി പ്രവേശിപ്പാക്കരുതെന്നാണ് ഇവരുടെ ആവശ്യം.മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള കുതിയറ്റക്കാരെ നിയന്ത്രിക്കണമെന്ന ആവശ്യം നിസ് കൊലപാതകത്തോടെ സജീവമായിട്ടുമുണ്ട്.