Monday, May 05, 2025 07:35 PM
Yesnews Logo
Home News

ശിവശങ്കർ മേൽനോട്ടം വഹിച്ച വൻകിട പദ്ധതികളെ കുറിച്ച് ഇ.ഡി അന്വേഷണം;വൻ കോഴ കൈമാറിയെന്ന് സൂചന

Alamelu C . Nov 01, 2020
enforcement-directorate-investigation-large-projects-executed-sivasamkar-
News

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മുൻകൈ എടുത്തു നടപ്പാക്കി തുടങ്ങിയ വൻ കിട പദ്ധതികളെ കുറിച്ചാണ് ഇ.ഡി വിശദാംശങ്ങൾ തേടിയിരിക്കുന്നത്. പദ്ധതികളിൽ വൻ കോഴ കൈമാറ്റം നടന്നതായി ചോദ്യം ചെയ്യലിൽ സൂചന ലഭിച്ചിട്ടുണ്ട്.

വിദേശത്തുള്ള ചില പ്രമുഖർ  വഴി കോടികൾ കടത്തി എന്നാണ് ലഭിക്കുന്ന സൂചന. ചീഫ് സെക്രട്ടറിയോട് വിശദാംയ വിവരങ്ങൾ സമർപ്പിക്കാൻ ഇ.ഡി ആവശ്യപെട്ടിട്ടുണ്ട്.ഇതോടെ ഇടതു സർക്കാരും മുഖ്യമന്ത്രിയും ഊരാക്കുടുക്കിലേക്കു നീങ്ങുകയാണെന്നണ് ലഭിക്കുന്ന വിവരം. മിക്ക പദ്ധതികളിലും ഭീമമായ തുക കോഴ കൈമാറ്റം നടന്നുവെന്ന് ചോദ്യം ചെയ്യലിൽ .ഇ.ഡി ക്കു സൂചന ലഭിച്ചിട്ടുണ്ട്.

കെ.ഫോൺ,സ്മാർട് സിറ്റി, ഇ മൊബിലിറ്റി, വൈദ്യുതി വാങ്ങൽ എഗ്രിമെന്റ്, തുടങ്ങിയ വൻ കിട പദ്ധതികൾ കരിനിഴലിൽ ആയിട്ടുണ്ട്. ഈ പദ്ധതികളിൽ നിന്ന് ലഭിച്ച കോഴ ഹവാല വഴി വിദേശത്തു പോയ്‌ സ്വർണ്ണമായി തിരിച്ചെത്തിയോ എന്നാകും പരിശോധിക്കുക. പദ്ധതികളുടെ  കരാർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് തേടിയിരിക്കുന്നത്. ഒപ്പം കരാർ ഒപ്പിടാൻ നടത്തിയ വിദേശയാത്രകളെ  കുറിച്ചുള്ള  വിവരങ്ങളും ഇ.ഡി തേടും,എന്നാണ് കിട്ടുന്ന വിവരം.

Write a comment
News Category