Thursday, June 17, 2021 11:53 PM
Yesnews Logo
Home News

കേരളത്തിന്റെ സ്വന്തം ലാപ് ടോപ് കമ്പനി കോകോണിക്സ്‌ വിവാദത്തിലേക്ക് ;എം.ശിവശങ്കർ കമ്പനിയിൽ ഡയറക്ടർ, സർക്കാർ പദ്ധതികൾ സ്വന്തമാക്കാൻ നീക്കമെന്ന് ആരോപണം

Bindu Milton . Nov 02, 2020
News

കേരളത്തിൽ നിന്ന് ലാപ്‌ടോപ്പുകൾ നിർമ്മിക്കുന്ന സ്ഥാപനം കോകോണിക്സ്‌ ശിവശങ്കർ ബന്ധത്തിൽ അന്വേഷണത്തിലേക്ക്. കോകോണിക്സ്‌ എന്ന ബ്രാൻഡിൽ ലാപ്‌ടോപ്പുകൾ നിർമ്മിക്കുന്ന കമ്പനി കേരളത്തിന്റെ ഐ.ടി മേഖലയുടെ വളർച്ചയുടെ സൂചകമായാണ് പ്രചരിപ്പിച്ചിരുന്നത്.ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ ഉള്ള എം.ശിവശങ്കർ കൊക്കോണിക്സിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്. സ്വകാര്യ കമ്പനിയിൽ ശിവശങ്കർ എങ്ങനെ ഡയക്ടറായി എന്ന അക്കാര്യത്തിൽ ദുരൂഹതയുണ്ട്. ഇക്കാര്യമാണ് അന്വേഷണ ഏജൻസികൾ അന്വേഷിക്കാൻ ഒരുങ്ങുന്നത്.

 സ്വകാര്യ-പൊതു മേഖല പങ്കാളിത്തത്തോടെ സ്ഥാപിച്ച കമ്പനി ലാപ്ടോപ്പ് നിർമ്മാണത്തിന് പുറമെ ഇ വേസ്റ്റ് സംസ്കരണവും നടത്താൻ ഉദ്ദേശിച്ചിരുന്നു.കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കും എല്ലാ സർക്കാർ വകുപ്പുകളിലും ലാപ്‌ടോപ്പുകൾ നല്കാൻ കോക്കോണിക്സിന് കരാർ കൊടുക്കുമെന്ന ധാരണ ഉണ്ടായിരുന്നു. ഏതാണ്ട് 2 .5 - മുതൽ 5 ലക്ഷം വരെ ലാപ്‌ടോപ്പുകൾ വിദ്യാർത്ഥികൾക്കും വിവിധ വകുപ്പുകൾക്കും ആദ്യഘട്ടത്തിൽ കോക്കോണിക്സിൽ നിന്ന് വാങ്ങാനായിരുന്നു നേരത്തെ സംസ്ഥാന സർക്കാരിന്റെ നീക്കമെന്ന് കോൺഗ്രസ്  നേതാവ് ശിവദാസൻ നായർ യെസ്  ന്യൂസിനോട്  പറഞ്ഞു.

അതായത് ഏതാണ്ട് 750 കോടിയുടെ വിൽപ്പന ഉദ്ദേശിച്ചിരുന്നു. ചൈനയിൽ നിന്ന് പാർട്സുകൾ ഇറക്കി കേരളത്തിൽ കോകോണിക്സ്‌ ബ്രാൻഡിൽ ലാപ്‌ടോപ്പുകൾ നിർമ്മിക്കാനായിരുന്നു  പദ്ധതി. ഓരോ ലാപ്‌ടോപ്പിനും ചുരുങ്ങിയത് 5000 രൂപ നിരക്കിൽ ലാഭം പ്രതീക്ഷിച്ചാൽ തന്നെ ഏതാണ്ട് 250  കോടിയുടെ ലാഭം ആദ്യ വര്ഷം തന്നെ പ്രതീക്ഷിക്കാമായിരുന്നു. ഈ പൊന്മുട്ട ഇടുന്ന കമ്പനിയിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നത്.

ഒരു സ്വകാര്യ കമ്പനിയിൽ എങ്ങനെ ശിവശങ്കർ ഡയറക്ടറായി കമ്പനി രുപീകരണത്തിൽ  പിന്നാമ്പുറ   ലക്ഷ്യങ്ങൾ എന്തൊക്കെ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുക,.കോകോണിക്സിൽ അഴിമതി മണക്കുന്നുണ്ടെന്ന് ശിവദാസൻ നായർ ആരോപിച്ചു. കമ്പനി രുപീകരണവും ശിവശങ്കറിന്റെ സാന്നിധ്യവും വലിയ തട്ടിപ്പിനുള്ള മുന്നൊരുക്കങ്ങളായിരുന്നു. ഭരണമുന്നണിയുമായി ബന്ധമുണ്ടോ എന്ന കാര്യം ഏജൻസികൾ അന്വേഷിക്കണമെന്ന് ശിവദാസൻ നായർ ആവശ്യപ്പെട്ടു,

രവിചന്ദ്രൻ രാജൻ, പ്രസാദ് കൊച്ചുകുഞ്ഞു,തൃപ്പുണിത്തറ രാമസുബ്രമുണ്യൻ ഹേമലത, അലക്‌സാണ്ടർ വര്ഗീസ് ,എന്നിവരാണ് ശിവശങ്കറിന്‌ പുറമെ കോക്കോണികിസിൽ ഡയറക്ടർമാരായി ഉള്ളത്. ഇതിൽ അലക്‌സാണ്ടർ വര്ഗീസ് യു.എസ്.ടി ഗ്ലോബൽ കമ്പനിയുടെ ഇന്ത്യൻ ഉപ  കമ്പനിയുടെ ഡയറക്ടർ കൂടിയാണ്. യു.എസ്.ടി കമ്പനിക്ക് 49 ശതമാനം ഓഹരി കൊക്കോണിക്സിൽ ഉണ്ട്. രണ്ടു ശതമാനം ഓഹരികൾ ബെംഗളൂരു ആസ്ഥാനമായി   പ്രവർത്തിക്കുന്ന ആക്സിലെറോൺ ലാബ്‌സ് എന്ന മറ്റൊരു സ്വകാര്യ കമ്പനിക്കാണ്.. രണ്ടു കമ്പനിയിലും പ്രസാദ് കൊച്ചുകുഞ്ഞെന്ന ആൾ ഡയറക്ടറാണ്. വന്ദന വിജയൻ എന്ന മറ്റൊരു ഡയറക്ടറും ആക്സിലെറോൺ ലാബ്സിൽ ഉണ്ട്.അതായതു ഈ കമ്പനി ആരുടെയോ ബിനാമി കമ്പനിയാണോ എന്നാണ് സംശയങ്ങൾ ഉയരുന്നത്.
സ്വകാര്യ പൊതു മേഖല സംരംഭമായി തുടങ്ങി പിന്നീട് സമ്പൂർണ്ണ സ്വകാര്യ കമ്പനിയാക്കി മാറ്റാനുള്ള ഫോര്മുലകൾക്കാണ് ശിവശങ്കറിന്റെ കാർമ്മികത്തിൽ നടന്നത്. അപ്പോൾ ഭൂരിപക്ഷത്തെ ഓഹരികൾ നേടാനായി രണ്ടു ശതമാനം ഓഹരികൾക്ക് പൊന്നുംവില കിട്ടും. സർക്കാർ പദ്ധതികൾ ഈ കമ്പനിയുടെ മറവിൽ നടത്തുകയും ആവാം. സ്വകാര്യ വിമാന തവള നടത്തിപ്പ് പോലെ ആയിരകണക്കിന് കോടികൾ മറിയുന്ന ഐ.ടി കച്ചവടത്തിന് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറി കൂടിയായ ശിവശങ്കർ തന്നെ. 

കോകോണിക്സ്‌: ഓഹരി പങ്കാളിത്തം 

കോക്കോണിക്സിൽ സർക്കാർ കമ്പിയായ കെൽട്രോണും കെ.എസ്..ഐ.ഡി സിയും 49 ശതമാനം ഓഹരി പങ്കാളിത്തം എടുത്തുവെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.എന്നാൽ കമ്പനി രേഖകൾ പ്രകാരം സംസ്ഥാന സർക്കാരിന്റെ നോമിനികൾ ആരും കമ്പനിയിൽ ഡയറക്ടർമാരായി ഇല്ല. മാത്രവുമല്ല .  യു.എസ്.ടി ക്കും ആക്സിലെറോണും കൂടി 51 ശതമാനം ഓഹരികൾ കോക്കോണിക്സിൽ ഉണ്ട്.ശിവശങ്കർ സ്വകാര്യ വ്യക്തി എന്ന നിലയിൽ ഡയക്ടറായി തുടരുന്നു. 


കെൽട്രോണിന്റെ  പക്കലുള്ള 63 സെന്റ്‌ സ്ഥലത്തു പ്രവർത്തനം തുടങ്ങിയിട്ടുള്ള കോക്കോണിക്സിൽ സംസ്ഥാന  സർക്കാരിന്റെ പങ്കാളിത്തം എങ്ങനെ ആയിരിക്കുമെന്ന് ഒരു രേഖകളും   ലഭ്യമല്ല. സർക്കാർ ഭൂമി ഈട്  നൽകി  24 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് കമ്പനി വായ്പ  എടുത്തിട്ടുണ്ട്. അതായത് ഭൂരിപക്ഷം ഓഹരികളും പക്കലുള്ള യു.എസ്.ടി കമ്പനിക്ക് മുതൽ മുടക്കു ഒന്നുമില്ല. സർക്കാർ നോമിനികളും ആരും  കമ്പനിയിൽ ഇല്ലാത്തതു ദുരൂഹത വര്ധിപ്പിക്കയാണ്.

സർക്കാറിനാവശ്യമായ ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും എല്ലാം കോകോണിക്സ്‌ വഴി വാങ്ങാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. അതായത് മുഴുവൻ വാങ്ങലും സ്വന്തം കമ്പനി വഴി ആയാൽ ഇരട്ടി ലാഭം എന്നർത്ഥം.ലക്ഷകണക്കിന് ലാപ്ടോപ്പുകളാണ് പ്രതിവർഷം സർക്കാരിന് ആവശ്യമായിട്ടുള്ളത്.ഈ കമ്പനി മുൻനിർത്തിയാണ് സൗജന്യ ലാപ്ടോപ്പ് വിതരണം തന്നെ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ആരോപണം.

  ലാപ്ടോപ്പ്  വിതരണം  വൻ അഴിമതിയെന്ന്  ആരോപണം ;ലാപ്ടോപ്പ് കുഭകോണത്തിൽ വൻ സ്രാവുകൾ, ശിവശങ്കർ-മുഖ്യമന്തി ബന്ധം തെളിയുന്നു ?

കോക്കോണിക്സിന്റെ മറവിൽ സർക്കാർ പദ്ധതികൾ മറിച്ചു കൊടുത്തു വൻ തുക കൈപ്പറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ആരോപണം  ഉയർന്നിട്ടുണ്ട്. കോക്കോണിക്സിന്റെ മറവിൽ നടന്ന കുഭകോണത്തെക്കുറിച്ചു സമഗ്ര അന്വേഷണം വേണമെന്ന് ശിവദാസൻ  നായർ ആവശ്യപ്പെട്ടു. യു.എസ്.ടി കമ്പനിയെ മുന്നിൽ നിർത്തി ലാപ്ടോപ്പ് നിർമ്മാണ കരാർ ഏറ്റെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.ചൈനയിൽ നിന്ന് പാർട്സുകൾ ഇറക്കി ലാപ്ടോപ്പ് അസംബിൾ ചെയ്യുക മാത്രമാണ് തിരുവനന്തപുരത്തു നടത്തുന്നത്. അല്ലാതെ ഉൽപ്പാദനം അല്ല. ഏതാണ് ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആക്സിലെറോൺ ?ആരാണ് വൃന്ദ രാജൻ ആരാണ് പ്രസാദ്  കൊച്ചു കുഞ്ഞു   . ഇക്കാര്യങ്ങൾ അന്വേഷിച്ചു കേരളത്തെ ഞെട്ടിക്കുന്ന കുഭകോണത്തിന്റെ വേരറുക്കണമെന്നു ശിവദാസൻ നായർ ആവശ്യപ്പെട്ടു.

Write a comment
News Category