Saturday, April 20, 2024 06:52 AM
Yesnews Logo
Home News

അമേരിക്കയിൽ വിധിയെഴുത്ത്;ഇഞ്ചോടിഞ്ചു പോരാട്ടം , ട്രംപിന് മുൻതൂക്കമെന്ന് സൂചന

Special Correspondent . Nov 03, 2020
us-election-today
News

അമേരിക്കയിൽ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഇന്ന്. ഡൊണാൾഡ് ട്രംപ് ഒരിക്കൽ കൂടി പ്രസിഡണ്ടാകാൻ മത്സരിക്കുമ്പോൾ തീപാറുന്ന മത്സരം നല്കിയിരിക്കുകയാണ് ജോബൈഡൻ  .ആദ്യ ഘട്ട സൂചനകൾ  ട്രംപിന് അനുകൂലമാണ്. എന്നാൽ പോളിംഗ് സർവേകൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് അനുകൂലമായാണ് വിധിയെഴുതുണ്ടാകുക ഇന്ന് പ്രവചിക്കുന്നു. അവസാന വട്ട പ്രചരണത്തിൽ ട്രംപ് വിജയത്തിൽ എത്തുമെന്നാണ് നിക്ഷ്പക്ഷ നിരീക്ഷകരുടെ വിലയിരുത്തൽ. കൺസർവേറ്റീവ് കൃസ്ത്യൻ വോട്ടുകൾ ട്രംപ് സ്വരൂപിക്കുമെന്നാണ് കരുതുന്നത്.

 മൂന്നിന് പുലർച്ചെതന്നെ (ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയോടെ) എല്ലാ സംസ്ഥാനങ്ങളിലും പോളിങ് ബൂത്തുകൾ സജ്ജമാകും. കോവിഡ് പശ്ചാത്തലത്തിൽ തപാലിലൂടെയും മുൻകൂർ വോട്ടിങ്ങിലൂടെയും ഏകദേശം 10 കോടി പേർ ഇതിനോടകം വോട്ടുചെയ്തുകഴിഞ്ഞെന്നാണ് കണക്കാക്കുന്നത്. പുതിയ വോട്ടർമാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. തപാൽ വോട്ടുകളുടെ എണ്ണം കൂടിയതിനാൽ വോട്ടുകൾ എണ്ണുന്നതിൽ കാലതാമസമുണ്ടാകാനിടയുണ്ട്. അതിനാൽ, ഫലം എന്നറിയാമെന്ന കാര്യത്തിൽ ഇത്തവണ തീർച്ചയില്ല.ഫലം അറിയാൻ രണ്ടാഴ്‍യെങ്കിലും എടുത്തേക്കുമെന്നും പറയുന്നു.

നാല് നിർണായക സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ മുന്നിട്ട് നിൽക്കുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ പോൾ ഫലം. 2016 തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്ന വോട്ടർമാരുടെ നല്ലൊരുഭാഗം ഈ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ടുചെയ്യാനെത്തിയതാണ് കാരണമെന്നാണ് വിലയിരുത്തൽ. ന്യൂയോർക്ക്‌ ടൈംസും സിയന്ന കോളേജും സംയുക്തമായി നടത്തിയ പോൾഫല പ്രകാരം, ഇരുപാർട്ടികൾക്കും തുല്യശക്തിയുള്ള വടക്കൻ സംസ്ഥാനങ്ങളായ വിസ്‌കോൺസിൻ, പെൻസിൽവേനിയ, ഫ്ളോറിഡ, അരിസോണ തുടങ്ങിയയിടങ്ങളിലാണ് ബൈഡൻ ലീഡ് ചെയ്യുന്നത്. വിസ്കോൺസിനിലാണ് ബൈഡന്റെ ശക്തി ഏറ്റവും കൂടുതൽ പ്രകടമായി കാണുന്നത്. ഇവിടെ വലിയ ഭൂരിപക്ഷമാണ് ബൈഡനുള്ളത്.

അതേസമയം, 74 കാരനായ പ്രസിഡന്റ് ട്രംപ് ഞായറാഴ്ച ആത്മവിശ്വാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ട്രംപിന്റെ അവകാശവാദം ഇങ്ങനെ- “ഞങ്ങൾക്ക് മെച്ചപ്പെട്ട ലീഡാണ് കാണുന്നത്. സ്ലീപ്പി ജോ ഇതിനകം ചില സംസ്ഥാനങ്ങളിൽ നിന്ന് പിന്മാറാൻ തുടങ്ങിയിരിക്കുന്നു. തീവ്ര ഇടതുപക്ഷം താഴേക്ക് പോകുന്നു''. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ, ഫ്ലോറിഡയിൽ ബൈഡന് നേരിയ മുൻതൂക്കമുണ്ട്. അവിടെ ട്രംപിനെക്കാൾ മൂന്ന് പോയിന്റ്, 47 ശതമാനം മുതൽ 44 ശതമാനം വരെ മുന്നിലാണ് അദ്ദേഹം. അരിസോണയിലും പെൻ‌സിൽ‌വാനിയയിലും ആറ് പോയിൻറുകൾ‌ക്ക് അദ്ദേഹം മുന്നിലാണ്. ഒരു സംസ്ഥാനത്തും ട്രംപിന്റെ പിന്തുണ 44 ശതമാനത്തിൽ കൂടുതലായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ അഭിപ്രായ സർവേകൾ സംഘടിപ്പിച്ച  മാധ്യമ  സ്ഥാപനങ്ങൾ പരസ്യമായി ട്രംപിനെ എതിർക്കുന്നവരാണ് എന്നത് ശ്രദ്ധേയമാണ്.അവസാന വട്ട പ്രചാരണത്തിൽ ട്രംപ് മുൻ‌തൂക്കം നേടിയെന്നാണ് സൂചനകൾ.എന്നാൽ ഏതു ഇന്ന് പോളിംഗ്ബൂത്തിൽ എത്തുന്ന വോട്ടർമാരെ ആശ്രയിച്ചിരിക്കും. 

Write a comment
News Category