Saturday, April 27, 2024 10:30 AM
Yesnews Logo
Home News

സി.പി.എം മലയിടിയുന്നു;സി.എം രവീന്ദ്രനെ നാളെ ഇ.ഡി ചോദ്യം ചെയ്യും, അന്വേഷണം ഊരാളുങ്കൽ സൊസൈറ്റിയിലേക്കോ ?

Arjun Marthandan . Nov 05, 2020
cm-kerala-additio-friday-uralunkal-labor-society-l-private-secretary-ed-interrogationiety-under-lens
News

സി.പി.എം എന്ന മഹാ മലയുടെ ഇടിച്ചിലിന് നാളെ തുടക്കമായേക്കും. പാർട്ടിയുടെ സാമ്പത്തിക ആസൂത്രകനും പിണറായി വിജയൻറെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ അഡിഷണൽ സെക്രട്ടറി സി.എം രവീന്ദ്രനെ നാളെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കയാണ്. വൻ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ പാർട്ടിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ആൾ എന്ന നിലയിലാണ് രവീന്ദ്രൻ അറിയപ്പെടുന്നത്. 

ഈ കാരണത്താൽ തന്നെ രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് വലിയ രഹസ്യങ്ങളുടെ ചെപ്പു തുറക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. വൻകിട പ്രൊജെക്ടുകൾക്കു വേണ്ടി  ചരട് വലികൾ നടക്കുമ്പോൾ തന്നെ അതിൽ സി.പി.എം ന്റെ ഉദ്ദേശങ്ങൾ വ്യക്തമാക്കുന്നത്  രവീന്ദ്രനെന്നാണ് ഒരു നിക്ഷേപകൻ പറഞ്ഞത്.. രാഷ്ട്രീയ നോമിനി ആയതു കൊണ്ട് രവീന്ദ്രനെ കേസിൽ പ്രതി ചേർത്താൽ സി.പി.എം അതെങ്ങനെ കൈകാര്യം ചെയ്യുന്നത് എന്നത് കൗതുകകരമായിരിക്കും.പാർട്ടിയിൽ കണ്ണൂർ ലോബിയുടെ മനസപുത്രനാണ് രവീന്ദ്രൻ. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി രവീന്ദ്രനുള്ള ബന്ധം നാട്ടിൽ പാട്ടാണ്.ഇടതു പക്ഷം അധികാരത്തിൽ വരുമ്പോഴൊക്കെ വൻ കിട പദ്ധതികൾ നടപ്പാക്കുന്നത് ഈ സൊസൈറ്റിയാണ്.

ഈ രംഗത്തെ വൻകിട കമ്പനികൾക്ക് ബദലായി വളർത്തി കൊണ്ട് വന്ന ഊരാളുങ്കൽ സൊസൈറ്റി സി.പി.എം നിയന്ത്രിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണത്തിൽ എത്തുമ്പോൾ വൻകിട പദ്ധതികളും ഏറ്റെടുത്തു നടത്താനുള്ള സഹായം നേതാക്കൾ ചെയ്തു കൊടുക്കും. ഇപ്പോൾ ഐ.ടി റിയൽ എസ്റ്റേറ്റ് , കരിങ്കൽ ക്വാറി മേഖലകളിൽ ചുവടുറപ്പിച്ചിട്ടുണ്ട്.വൻ പദ്ധതികളുടെ  കമ്മീഷൻ ഈ സ്ഥാപനത്തിലേക്കു ഒഴുകിയിട്ടുണ്ടോ എന്നാകും ഏജൻസികൾ പരിശോധിക്കുക .സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള കോഓപറേറ്റീവ് ബാങ്കിന്റെ പ്രവർത്തനവും പരിശോധന വിഷയമാകുമെന്നണ്  സൂചന.

ഊരാളുങ്കൽ അന്വേഷണ പരിധിയിലേക്കെന്ന്  സൂചന 

കേരളത്തിലെ കള്ളപ്പണ സ്വാധീനത്തെക്കുറിച്ചും രാജ്യവിരുദ്ധ ശക്തികളെ കുറിച്ചുമുള്ള അന്വേഷണ മേൽനോട്ടം വഹിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണെന്നു പരസ്യമായ രഹസ്യമാണ്. മലബാറിലെ കള്ളപ്പണ നിക്ഷേപത്തിന്റെ ഉറവിടം നന്നായി  അറിയാവുന്ന ഡോവൽ ഊരാളുങ്കൽ സൊസൈറ്റിയിലേക്കു അന്വേഷണം വ്യാപിപ്പിക്കാൻ നിർദേശം നൽകിയതായി വിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നു. 1925 ഇത് കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം എന്ന പേരിൽ തുടങ്ങിയ സൊസൈറ്റി 1967 ഇത് ഊരാളുങ്കൽ ലേബർ സൊസൈറ്റി എന്ന്‌  പുനർനാമകരണം  ചെയ്യുകയായിരുന്നു.

ഈ സൊസൈറ്റിയുടെ വളർച്ചയെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും നിരവധി പരാതികൾ  കേന്ദ്രത്തിനു ലഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം ഈ സ്ഥാപനത്തിന്റെ പ്രവർത്തനം നിരീക്ഷിച്ചു വരികയായിരുന്നു.വൻ കള്ളപ്പണ നിക്ഷേപം ഇവിടെ നടന്നിട്ടുണ്ടെന്നാണ് കേന്ദ്രത്തിനു ലഭിച്ചിട്ടുള്ള പരാതി. സി.പി.എം നേതാക്കളുടെ ബിനാമികളും  ഒരു വിഭാഗം മുസ്‌ലിം ലീഗ് നേതാക്കളും ഇവിടെ  നിക്ഷേപിച്ചിട്ടുണ്ടെന്നു ആക്ഷേപമുണ്ട്. സി.പി.എം ന്റെ സാമ്പത്തിക സ്രോതസ്സായ ഊരാളുങ്കൽ നിയന്ത്രിച്ചിരുന്ന നേതാവാണ് രവീന്ദ്രൻ. സ്ഥാപനത്തിന്റെ ചെയർമാൻ രമേശൻ പാലേരിയാണ്. ഇദ്ദേഹം ഡയറക്ടറായി ഒമ്പതോളം  സ്വകാര്യ   ലിമിറ്റഡ് കമ്പനികൾ രുപീകരിച്ചിട്ടുണ്ട്.

ഊരാളുങ്കലിന്റെ  പേരിൽ സ്വകാര്യ കമ്പനികൾ ,രമേശൻ പാലേരി ബഹു ഭൂരി പക്ഷം കമ്പനികളുടെ ഡയറക്ടർ , അന്വേഷണം ഉടനെന്ന് സൂചന ?

ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ അമരക്കാരനായ രമേശൻ പാലേരി പത്തോളം സ്വകാര്യ കമ്പനികളാണ് ഒരാളുങ്കലിന്റെ പേരിൽ തുടങ്ങി വെച്ചിട്ടുള്ളത്.
1 :യു.എൽ ടെക്‌നോളജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, 2 :ചെറുപാറ ബ്രിക്സ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ്
3 :യു.എൽ..സി.എസ് ഹൌസിങ് പ്രൈവറ്റ് ലിമിറ്റഡ്
4 :മാറ്റർ മെറ്റീരിയൽ ടെസ്റ്റിംഗ് ആൻഡ് റീസർച് ലബോറട്ടറി പ്രൈവറ്റ് ലിമിറ്റഡ്
5 :യു.എൽ.സി.സി.എസ് കാലിക്കറ്റ് സിറ്റി ഇൻഫ്രാസ്ട്രച്ചർ ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 
6 :യു.എൽ.സി.സി.എസ്. ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് 
7 :യു.എൽ.സി.സി.എസ്  സ്രിട് പ്രൈവറ്റ് ലിമിറ്റഡ്
8 :യു.എൽ.സി.സി.എസ് ചാരിറ്റബിള് ആൻഡ് വെൽഫെയർ ഫൌണ്ടേഷൻ 
9 :ഗ്രെയ്റ്റർ മലബാർ ഇനീഷ്യയെറ്റിവ് ഫൌണ്ടേഷൻ 

ഈ കമ്പനികൾ ഇപ്പോൾ നല്ല നിലയിൽ പ്രവർത്തിക്കുന്നവയാണ്. മിക്ക കമ്പനികളിലും രണ്ടു ഡയറക്ടർമാർ  മാത്രമേ ഉള്ളൂ എന്നത് ശ്രദ്ധേയമാണ്. ഊരാളുങ്കലിന്റെ ബ്രാൻഡ് പേരിൽ തന്നെയാണ് സ്വകാര്യ കമ്പനികൾ തുടങ്ങിയിരിക്കുന്നത്. ജനകീയ സൊസൈറ്റി എന്ന പേരിൽ അറിയപ്പെടുന്ന  ഊരാളുങ്കലിന്റെ  പേരിൽ സ്വകാര്യ കമ്പനികൾ തുടങ്ങിയതാണ് ദുരൂഹത വർധിപ്പിക്കുന്നത്.2011 നു ശേഷമാണു ഭൂരിഭാഗം കമ്പനികളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. സൊസൈറ്റിയാണെന്ന പ്രചരണം സംഘടിപ്പിച്ചു പിന്നാമ്പുറങ്ങളിൽ സ്വകാര്യ കമ്പനികൾ രുപീകരിച്ചു കൂട്ടുന്നതിൽ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉദ്ദേശമുണ്ടോ എന്ന സംശയങ്ങളും   ഉയരുന്നുണ്ട്.  അതും സൊസൈറ്റി ചെയർമാൻ  രമേശൻ പാലേരി എല്ലാ സ്ഥാപനങ്ങളിലും ഡയറക്റാണ്. ഈ കമ്പനികൾ വഴി ഏതെങ്കിലും നിയം വിരുദ്ധ ഇടപാടുകൾ നടന്നോ എന്നാകും ഏജൻസികൾ പരിശോധിക്കുക.   ലീഗ് നേതാക്കൾക്ക് ഈ കമ്പനികളിൽ നിക്ഷേപം ഉണ്ടോ എന്ന കാര്യവും അന്വേഷിക്കും.

Write a comment
News Category