Saturday, April 20, 2024 05:34 PM
Yesnews Logo
Home Sports

ഡൽഹിയെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് ഐ.പി.എൽ ജേതാക്കളായി

News Desk . Nov 11, 2020
mumbai-indians-ipl-winner
Sports

ദുബായിൽ നടന്ന മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തോടെ ഈ വർഷത്തെ ഐപിഎൽ പോരാട്ടം അവസാനിച്ചു. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ ഡൽഹിയെ 5 വിക്കറ്റിന് തോൽപ്പിച്ച മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ അഞ്ചാം കിരീടം സ്വന്തമാക്കി.

68 റൺസെടുത്ത രോഹിത് ശർമ്മയും 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടുമാണ് മുംബൈയുടെ വിജയ ശിൽപ്പികൾ. 156 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ മുംബൈ അനായാസ വിജയം നേടുകയായിരുന്നു. മുംബൈയുടേത് തുടരെയുള്ള രണ്ടാം കിരീടനേട്ടം കൂടിയാണ്.

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ മുംബൈയ്ക്കിത് അഞ്ചാം ഐപിഎൽ കിരീടമാണ്. ഫൈനലിലും തോറ്റതോടെ ഈ സീസണിൽ ഡൽഹി മുംബൈയോട് തോറ്റത് നാലാം തവണയാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്​ ഏഴു വിക്കറ്റ്​ നഷ്​ടത്തില്‍ 155 റണ്‍സ്​ എടുത്തിരുന്നു. ക്യാപ്​റ്റന്‍ ശ്രേയസ്​ അയ്യരും (65) പന്തും (56) അര്‍ധ സെഞ്ച്വറിയുമായി പൊരുതിയാണ്​ ഡല്‍ഹിക്കായി മാന്യമായ സ്കോർ നേടിയത്​. തുടക്കത്തിലെ വന്‍ തകര്‍ച്ചക്കു ശേഷമായിരുന്നു ഡല്‍ഹി പൊരുതാനുള്ള സ്​കോറിലേക്കെത്തിയത്​.

Write a comment
News Category