തുർക്കിയിലെ യാഥാസ്ഥിതിക സംഘടനയായ ഐ.എച്ച്.എച്ചുമായി പോപ്പുലർ ഫ്രണ്ട് ബന്ധം സ്ഥാപിച്ചതായി റിപ്പോർട്ട് . അൽ ക്വയ്‌ദ ബന്ധം ആരോപിച്ച് റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അകറ്റി നിർത്തിയിരിക്കുന്ന സംഘടനയാണ് ഐ.എച്ച്.എച് അഥവാ ഫൌണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ് സ് ആൻഡ് ഫ്രീഡംസ് ആൻഡ് ഹുമനറ്റേറിയൻ റിലീഫ് .മുസ്ലീങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയെന്നാണ് അവകാശവാദമെങ്കിലും സംഘടന ഭീകരവാദികളെ സഹായിക്കുന്നുണ്ടെന്ന് ലോക രാജ്യങ്ങൾ കണ്ടെത്തിയിരുന്നു.അൽ ക്വയ്‌ദയുടെ തുർക്കിയിലെ ഘടകത്തിന്റെ നേതാക്കൾ ഐ.എച്ച്.എച്ചുമായി അടുത്ത് ബന്ധമുള്ളവരാണ്. അതായത് അൽ ക്വയ്‌ദയുമായി അടുത്ത ബന്ധമുള്ള സന്നദ്ധ സംഘടനയാണ് ഐ.എച്ച്.എച് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പാലസ്തീനിലെ ഭീകര സംഘടനയായ ഹമാസും, ലിബിയ, സിറിയ, പാക്കിസ്ഥാൻ ഉൾപ്പെടയുള്ള രാജ്യങ്ങളിലെ ഭീകര ഗ്രൂപ്പുകളുമായും അൽ ക്വയ്‌ദയുമായും അടുപ്പമുള്ള ഈ സംഘടനയെ ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്.സന്നദ്ധസംഘട പ്രവർത്തനത്തിന്റെ മറവിൽ ആയുധ കടത്തും ഭീകരന്മാർക്ക് സഹായം എത്തിക്കലുമാണ് ഈ സംഘടന ചെയ്യുന്നതെന്ന് റഷ്യ ആരോപിച്ചു.
ലോക മുസ്ലീങ്ങളുടെ നേതൃ സ്ഥാനത്തു എത്താൻ പരിശ്രമിക്കുന്ന തുർക്കി പ്രസിഡണ്ട് എർദോഗാൻ ഐ.എച്ച്.എച്ചിനു എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. അസര്ബൈജാനിലും സിറിയയിലും ഭീകരവാദികളെയും അൽ ക്വയ്‌ദയേയും സഹയിക്കുന്നതു തുർക്കി സംഘടനയാണെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ നിരീക്ഷിക്കുന്നു.ലോക രാജ്യങ്ങളിൽ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി തുർക്കി അടുത്ത ബന്ധം സ്ഥാപിച്ചു വരികയാണ്.ഇതിന്റെ ഭാഗമായാണ് പോപ്പുലർ ഫ്രണ്ടുമായി സംഘടനാ നേതാക്കൾ ചർച്ച നടത്തിയത്. ലോക മുസ്ലീങ്ങളുടെ തലവനായി മാറുകയാണ് എർദോഗന്റെ ലക്‌ഷ്യം.തുർക്കി കേന്ദ്രമാക്കി ഖിലാഫത്തു സ്ഥപിക്കലാണ് എർദോഗന്റെ ലക്‌ഷ്യം.ഇതിനായി അൽ ക്വയ്‌ദയുടെ സഹായവും തുർക്കി പ്രസിഡണ്ട് തേടിയിട്ടുണ്ട്.അൽ ക്വയ്‌ദയെ പുനരുജ്ജീവിപ്പിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുന്നത് ഇപ്പോൾ എർദോഗനാണ്.
പോപ്പുലർ ഫ്രണ്ടുമായി ഐ.എച്ച്.എച് നേതൃത്വം നടത്തിയ ചർച്ചകളുടെ വിവരങ്ങൾ പുറത്തു വിട്ടത് പ്രമുഖ യൂറോപ്യൻ മാധ്യമമായ നോർഡിക് മോണിറ്ററാണ്.2018 ഒക്ടോബര് 20 നു ഇസ്താൻബുളിൽ നടന്ന കൂടികാഴ്ച്ചയുടെ ദൃശ്യങ്ങൾ നോർഡിക് മോണിറ്റർ പുറത്തു വിട്ടിട്ടുമുണ്ട്.പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുൽ റഹ്മാൻ, പ്രൊഫ:പി കോയ എന്നിവർ ഇസ്താൻബുളിൽ ഫ്രീഡം ആൻഡ് ഹുമാനറ്റേറിയൻ റിലീഫ് സംഘടനാ ആസ്ഥാനത്തു എത്തി സൗഹൃദ ചർച്ചകൾ നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ഐ.എച്ച്.എച്ച് സെക്രട്ടറി ജനറൽ ഡാറൂംസ് അയ്ദീന്,വൈസ് പ്രസിഡണ്ട് ഹ്യൂയീസിൻഒരൂക് എന്നിവർ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ഏറു സംഘടനകളും ഇസ്ലാമിക താല്പര്യങ്ങൾ സംരക്ഷിക്കുന്ന വഴികൾ ചർച്ച ചെയ്‌തെന്നാണ് റിപോർട് തുടരുന്നത്. ചർച്ചയിൽ പി.എഫ്.ഐ ക്കു വൻ സാമ്പത്തിക സഹായം ഉറപ്പു ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ തുർക്കിക്കു അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും മുസ്‌ലിം ഏകീകരണം ഉണ്ടാക്കാനും പോപ്പുലർ ഫ്രണ്ടിനെ ഉപയോഗപ്പെടുത്താനാണ് എർദോദോഗൻ ലക്ഷ്യമിടുന്നത്. എർദോഗന്റെ ജസ്റ്റിസ് ആൻഡ് ഡെവലൊപ്മെന്റ് പാർട്ടി (എ.കെ.പി) യും തുർക്കിയിലെ രഹസ്യാന്വേഷണ സർവീസായ എം.ഐ.ടി യും പിന്തുണ കൊടുക്കുന്ന സന്നദ്ധ സംഘടനയാണ് ഐ.എച്ച്.എച്ച്.തുർക്കി രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി ചാര പ്രവർത്തനം നടത്താനും അധികാര കേന്ദ്രങ്ങളിൽ നുഴഞ്ഞു കയറാനും ലോകത്തെ വിവിധ സംഘടനകളുമായി ബന്ധം ഉണ്ടാക്കി കൊണ്ടിരിക്കയാണ്.
പോപ്പുലർ ഫ്രണ്ടിനെ ഇന്ത്യയിലെ തുർക്കി താല്പര്യങ്ങൾ സംരക്ഷിക്കുന്ന സംഘടനയാക്കി വളർത്തലാണ് ലക്‌ഷ്യം.സന്നദ്ധ സംഘന പ്രവർത്തനത്തിന്റെ മറവിലാകും സഹകരണം എന്ന് മാത്രം.തുർക്കിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന വിവിധ ഗ്രൂപ്പുകളെ ഉണ്ടാക്കാൻ പി.എഫു.ഐ ഷായിക്കണമെന്നണ് പ്രധാന ധാരണ എന്ന് റിപ്പോർട്ടു പറയുന്നു.
ഐ.എച്ച്.എച്ച് ;ഭീകര സംഘടനയായ അൽ ക്വയ്‌ദയുടെ ബി ടീം
സിറിയ , പലസ്തീൻ , ജർമ്മനി, ഈസ്റ്റേൺ യൂറോപ്പ്, പാകിസ്ഥാൻ, ലിബിയ, ആഫ്രിക്കൻ രാജ്യങ്ങൾ മാലി എന്നിവടങ്ങളിൽ സജീവമായ ഭീകര സംഘടനയായ അൽ ക്വയ്‌ദയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ഐ.എച്ച്.എച്ച് എന്ന് റഷ്യ ഉൾപ്പെടയുള്ള രാജ്യങ്ങൾ കണ്ടെത്തിയിരുന്നു.ഇസ്രയേലും ജർമ്മനിയും ഉൾപ്പെടയുള്ള രാജ്യങ്ങൾ സംഘടനയുടെ പ്രവർത്തനം നിരോധിച്ചിട്ടുണ്ട്. നൂറോളം രാജ്യങ്ങളിൽ സജീവമായ ഐ.എച്ച്.എച് തുർക്കിക് വേണ്ടി ചാര പ്രവർത്തനം സംഘടിപ്പിക്കുകയും ആ രാജ്യങ്ങളിൽ തുർക്കിക്കു വേണ്ടി ശബ്ദമുയർത്താനുള്ള സംഘടനകളെയും വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സന്നദ്ധ സംഘടന പ്രവർത്തനം, അഗതി പരിപാലനം എന്നെയൊക്കെ യാണ് അവകാശവാദം.
യുദ്ധ മേഖലകളിൽ സന്നദ്ധ സംഘടന പ്രവർത്തനത്തിന്റെ മറവിൽ ആയുധം എത്തിക്കയും ഭീകരവാദികൾക്കു സഹായം എത്തിച്ചതിന്റെ പേരിൽ റഷ്യ സംഘടനക്ക് എതിരെ രംഗത്തു വന്നിരുന്നു.