Friday, April 26, 2024 12:41 PM
Yesnews Logo
Home News

കിഫ്ബിയിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്;ധനമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

Kariyachan . Nov 14, 2020
kifbi-scam-opposition-leader-kerala--allegation
News

കിഫ്ബിയിൽ നടക്കുന്നത് കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.അഴിമതി മൂടി വെക്കാനാണ് ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുന്നതെന്ന് രമേശ് കുറ്റപ്പെടുത്തി.കിഫ്ബിയിൽ നടക്കുന്ന അഴിമതിയിൽ  ധനമന്ത്രിക്ക് പരിഭ്രാന്തിയാണ്. നിയമസഭയിൽ വെക്കാത്ത റിപ്പോർട്ടു ധനമന്ത്രിക്കു എങ്ങനെ കിട്ടിയെന്നു  വെളിപ്പെടുത്തണം.-സി.എ.ജി റിപ്പോർട്ടിനെ പരാമർശിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കിഫ്ബിയിൽ നടക്കുന്ന അഴിമതികൾ പ്രതിപക്ഷ നേതാക്കൾ നേരത്തെ ഉന്നയിച്ചതാണ്.എല്ലാ ആരോപണങ്ങളും ഉടൻ തെളിയും.വികസനത്തിന്റെ മറവിൽ നടക്കുന്ന അഴിമതികൾ ഒന്നൊന്നായോ പുറത്തു വരുന്നത് ഇടതു സർക്കാരിനെ ഭയപ്പെടുത്തിയിരിക്കയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നേരത്തെ കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോർട്ടിനെതിരെ  ധനമന്ത്രി പരസ്യമായി രംഗത്തു വന്നിരുന്നു.ഭരണഘടനാ സ്ഥാപനമായ സി.എ.ജി കിഫ്ബിയെക്കുറിച്ച് തയ്യാറാക്കിയ കരട് റിപ്പോർട്ട് അട്ടിമറിയെന്നായിരുന്നു തോമസ് ഐസക്കിന്റെ ആരോപണം. പ്രതിപക്ഷ നേതാവിന്റെ ഓഫീസുമായി എ.ജി ക്കു ബന്ധമുണ്ടെന്ന  ആരോപണവും  ധനമന്ത്രി ഉയർത്തി.എന്നാൽ നിയമസഭയിൽ വെച്ചിട്ടില്ലാത്ത റിപ്പോർട്ടു ധനമന്ത്രിക്കു എങ്ങനെ കിട്ടിയെന്നു വ്ക്തമാക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 


 

Write a comment
News Category