Tuesday, July 15, 2025 02:26 AM
Yesnews Logo
Home Entertainment

റൂട്ട് മാപ്പ്; രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിച്ചു.

Swapna. V . Nov 14, 2020
route-map-movie
Entertainment

റൂട്ട് മാപ്പിന്റെ രണ്ടാമത്തെ ഷെഡ്യൂൾ തിരുവനന്തപുരത്ത് ആരംഭിച്ചു. കോവിഡ്   ലോക്ഡൗൺ സമയത്ത് ചെന്നൈയിലായിരുന്നു ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. ശ്രുതി റോഷൻ ആണ് ചിത്രത്തിലെ നായിക. പുതുമുഖ താരങ്ങളായ സജീർ,ദേവിക, ഗോപു കിരൺ എന്നിവർക്കൊപ്പം രതീഷ് വെഞ്ഞാറമൂട്,ആനന്ദൻ മന്മഥൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന ചിത്രത്തിലെ നായകനായ സിൻസിയർ എന്നിവരും മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്

സൂരജ് സുകുമാരൻ നായർ ആശയവും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അരുൺ കായംകുളം ആണ്. ചായഗ്രഹണം ആഷിക് ബാബു ചെയ്യുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈലാഷ് എസ് ഭവനാണ്.  പത്മശ്രീ മീഡിയ ഫിലിം ഹൗസിന്റെ ബാനറിൽ ശബരീനാഥ് നിർമിക്കുന്ന ചിത്രം തിയേറ്റർ റിലീസിനാണ് തയ്യാറെടുക്കുന്നതെന്നു അണിയറ വൃത്തങ്ങൾ സൂചിപ്പിച്ചു.വാര്‍ത്ത പ്രചരണം  സുനിത സുനില്‍ നിർവഹിക്കുന്നു.

Write a comment
News Category