Saturday, November 28, 2020 07:00 PM
Yesnews Logo
Home News

തോമസ് ഐസക്കും വീഴുന്നു;മസാല ബോണ്ട് ഭരണഘടനാ വിരുദ്ധം, വിദേശ ഏജൻസികളിൽ നിന്ന് നേരിട്ട് ലോണെടുത്ത് ഗുരുതരമായ ചട്ട ലംഘനം ;കിഫ്ബിയും കോടതി കയറുന്നു ,

Arjun Marthandan . Nov 16, 2020
kifbi-thomas-isaac-against-auditing-violation-of-constitution
News

കിഫ്‌ബിക്കു പണം കണ്ടെത്താൻ മസാല ബോണ്ടുകൾ വഴി വിദേശ കമ്പനികളിൽ നിന്ന് ലോൺ എടുത്തത് ഭരണഘടനാ വിരുദ്ധം. റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി ഇല്ലാതെയാണ് മസാല ബോണ്ടുകൾ വഴി കേരളം 2150 കോടി കടമെടുത്തത് .വിവാദ കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ്ലിനിൽ ഓഹരി പങ്കാളിത്തമുള്ള  CDPQ  ആണ്   9 .73 ശതമാനം പലിശക്ക് കേരളത്തിന് ലോൺ കൊടുത്തിട്ടുള്ളത്. തദ്ദേശ മാർക്കറ്റിൽ ഏഴു ശതമാനത്തിൽ താഴെ വായ്പ ലഭിക്കുന്ന സാഹചര്യത്തിലാണ് മസാല ബോണ്ടുകൾ പരീക്ഷിക്കാൻ  കേരളം തയ്യാറായത്.

മസാല ബോണ്ടുകൾ വഴിയുള്ള വായ്പക്ക് കേരള സർക്കാർ തന്നെയാണ് ജാമ്യം നിന്നിരിക്കുന്നതാണ്.സംസ്ഥാനങ്ങൾക്കു വിദേശ വായ്പ നേരിട്ട് സ്വീകരിക്കുന്നതിന് ഭരണഘടന അനുമതി ഇപ്പോൾ നിലവിൽ ഇല്ല. സംസ്ഥാന സർക്കാരുകൾ വരുത്തി വെക്കുന്ന കടം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ തന്നെ ബാധിക്കുമെന്നത്  കൊണ്ട് വിദേശ വായ്പകൾ സംസ്ഥാന സർക്കാരുകൾ നേരിട്ട് എടുക്കുന്നത് ഭരണഘടനാ വിലക്കുള്ളത്. 

ഭരണഘടനാ വകുപ്പ് 293 ന്റെ നഗ്‌നമായ ലംഘനമാണ് മസാല ബോണ്ടുകൾ വെച്ച് വിദേശ ലോൺ എടുക്കുക വഴി കേരളം ചെയ്തിരിക്കുന്നത്.ഇതു സംബന്ധിച്ചു കേരള ഹൈക്കോടതിയിൽ രഞ്ജിത് കാർത്തികേയൻ എന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് കേസ്സു ഫയൽ ചെയ്തിട്ടുണ്ട്.പ്രമുഖ അഭിഭാഷകനായ മാത്യു കുഴൽനാടനാണ്    കേസിൽ ഹാജരാകുന്നത്.

ജാമ്യം കേരളം; വിദേശ വായ്പക്ക് കേന്ദ്ര  അനുമതി ആവശ്യമില്ല-ഐസക്കിന്റെ വാദം പൊളിയുന്നു

കിഫ്‌ബി പദ്ധതികളും പദ്ധതി നടത്തിപ്പും വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കയാണ്.അടിസ്ഥാന വികസന പദ്ധതികൾക്ക് പണം കണ്ടെത്താനാണ് കിഫ്‌ബി മസാല ബോണ്ടുകൾ വഴി പണം കണ്ടെത്തി എന്നാണ് തോമസ് ഐസക്കിന്റെ വാദം. മിക്ക പദ്ധതികളും ഗുണനിലവാരം ഉറപ്പുവരുത്താനോ പുരോഗതി കൈവരിക്കാനോ ആയിട്ടില്ല. റോഡുകളും പാലങ്ങളും സി.പി.എം ന്റെ തന്നെ നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്കാണ് ബഹു ഭൂരിപക്ഷവും  ലഭിച്ചിട്ടുള്ളത്. കരാറുകൾ ലഭിക്കുന്ന മറ്റു കമ്പനികൾക്ക്n സി.പി.എം ആയുള്ള  ബന്ധം വ്യാപക ആരോപണം ഉള്ളതാണ്. വൻ പദ്ധതികൾ  വഴി കോഴ  പണം  കണ്ടെത്താനുള്ള ഉപാധിയായി കിഫ്‌ബി പദ്ധതികളെന്നു ബി.ജെ.പി യും കോൺഗ്രസ്സും ഒരു പോലെ കുറ്റപ്പെടുത്തുന്നു.
 
കിഫ്‌ബി പദ്ധതികളിൽ ഓഡിറ്റിങ് തടസ്സപെടുത്താനായി ധനമന്ത്രി കിണഞ്ഞു  പരിശ്രമിക്കുകയാണ്. കൃത്യമായ ഓഡിറ്റിങ് നടക്കുകയെങ്കിൽ കിഫ്‌ബി പദ്ധതികൾക്കൊപ്പം  ധനമന്ത്രി തോമസ് ഐസക്കും നിയമക്കുരുക്കിൽ പെടുമെന്ന് ഉറപ്പാണ്.  

മസാല ബോണ്ടുകളിൽ ജാമ്യം സംസ്ഥാന സർക്കാരായിരിക്കെ കേന്ദ്ര സർക്കാരിന്റെ അനുമതിയും റിസർവ് ബാങ്കിന്റെ അനുമതിയും മസാല ബോണ്ടുകൾ ഇഷ്യു ചെയ്യാൻ വേണ്ടിയിരുന്നു.റിസർവ് ബാങ്കിന്റെ പ്രാഥമിക കത്തിടപാടുകൾ മുൻനിർത്തിയാണ് ലണ്ടൻ സ്റ്റോക് എക്സ്ച്ചഞ്ചിൽ ആഘോഷപൂർവം പോയി തോമസ് ഐസക്കും കൂട്ടരും മസാല ബോണ്ടുകൾ അവതരിപ്പിച്ചത്.വിദേശ കമ്പനികളിൽ  നിന്നു വായ്പ എടുക്കാൻ കേരളത്തിന് യാതൊരു  അനുമതിയും ലഭിച്ചിട്ടില്ലെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി.അത്തരമൊരു അനുമതി ഉണ്ടെങ്കിൽ അക്കാര്യം ധനമന്ത്രി പുറത്തു വിടണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

കിഫ്‌ബി അഴിമതികൾ പുറത്തു വരാതിരിക്കാൻ  മാധ്യമങ്ങൾക്കു വൻ തോതിൽ പരസ്യം

കിഫ്ബിയിൽ നടക്കുന്ന കുംഭകോണങ്ങൾ പുറത്തു വരാതിരിക്കാൻ മലയാളത്തിലെ എല്ലാ മാധ്യമങ്ങൾക്കും വലിയ തോതിലാണ് പരസ്യം നൽകുന്നത്. എം.എൽ.എ മാരുടെ മണ്ഡലങ്ങൾ തോറും നടക്കുന്ന വികസന പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലും മറ്റുമാണ് ഒട്ടു മിക്ക മാധ്യമങ്ങൾക്കും ലക്ഷങ്ങളുടെ പറയാം വാരിക്കോരി കൊടുക്കുന്നത്. രഷ്ട്രീയ യിത്തം ഇക്കാര്യത്തിൽ ഇല്ല. ചാനലുകളുടെ വർത്തൽകിടക്കു പ്രത്യക വാർത്ത പരിപാടിയെന്ന മട്ടിലാണ് പരസ്യം നൽകുന്നത്. വാർത്തയും വികസനവും ആണെന്ന് തെറ്റിദ്ധരിക്കുന്ന  പ്രേക്ഷകർ കിഫ്ബിയുടെ പദ്ധതികളിൽ ആകൃഷ്ടരാക്കുകയാണ് ലക്‌ഷ്യം.പറയാം ലഭിക്കുന്നത് കൊണ്ട് കിഫബിയിലെ കുംഭകോണവും വിവാദങ്ങളും കാര്യമായി വാർത്തകളിൽ വരുന്നില്ല. 

Write a comment
News Category