Friday, November 27, 2020 10:12 PM
Yesnews Logo
Home News

ഗെയിൽ പൈപ്പ് ലൈൻ നേട്ടമെന്ന് മുഖ്യമന്ത്രി;പൈപ്പ് ലൈൻ അട്ടിമറിക്കാൻ സി.പി.എം നടത്തിയ ശ്രമങ്ങൾ പുറത്തു വിട്ട് സാമൂഹ്യമാധ്യമങ്ങളിലെ വിമർശകർ ; കേരള ഖജനാവിന് നഷ്ടം 6000 കോടി

Bindu Milton . Nov 17, 2020
News

കൊച്ചിയിൽ നിന്ന് മാംഗ്ലൂർ വരെ നീളുന്ന ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ നിർമ്മാണത്തെ ഇടതു സർക്കാരിന്റെ ഭരണ നേട്ടമാണെന്ന് മുഖ്യമന്ത്രി .കൊച്ചിയിൽ നിന്ന് കൂറ്റനാട് വഴി മാംഗ്ലൂർ വരെ 444 കിലോമീറ്റർ ദൂരത്തിൽ ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് അവസാന ഘട്ടത്തിൽ ഉള്ളത്. ഭരണത്തിൽ വന്ന ശേഷം ഗെയിലിന്റെ പൈപ്പിടൽ പൂർത്തിയാകുന്നത് വൻ നേട്ടമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.

നിർമ്മാണം  പൂർത്തിയായതിൽ അഭിമാനിക്കാമെങ്കിലും എന്ത് കൊണ്ടാണ് നിർമ്മാണം  വൈകിയതെന്നതിനു മുഖ്യമന്ത്രിയും സി.പി.എം ഉം മറുപടി പറയണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്.  അധികാരത്തിൽ വരുന്നതിനു മുൻപ് ഗെയിൽ ഗ്യാസ് പദ്ധതി തടസ്സപ്പെടുത്താൻ സി.പി.എം നടത്തിയ സമരങ്ങളുടെ ചിത്രങ്ങൾ പുറത്തു വിട്ട് പാർട്ടിയുടെ യഥാർത്ഥ മുഖം സാമൂഹ്യമാധ്യമങ്ങൾ തുറന്നു കാട്ടി. 
വിവിധ ജില്ലകളിൽ പ്രത്യകിച്ച് മലബാർ ജില്ലകളിൽ ഗെയിൽ  ഗ്യാസ് പദ്ധതിക്കെതിരെ സി.പി.എം വലിയ സമരങ്ങൾ  സംഘടിപ്പിച്ചിരുന്നു. ഗ്യാസ് പൈപ്പ് ലൈനുകൾ വരുന്നത് വലിയ സുരക്ഷാ ഭീഷിണി ഉണ്ടാക്കുമെന്നും അപകടം സഭവിച്ചാൽ പ്രദേശമാകമാനം  കത്തി നശിച്ചു പോകുമെന്നുമൊക്കെയായിരുന്നു സി.പി.എം പ്രാദേശിക തലത്തിൽ ജനങ്ങളെ ഭയപ്പെടുത്തിയിരുന്നത്.

 തീവ്ര മുസ്ളീം സംഘടനകളായ ജമാ -    അതെ -ഇസ്ലാമിയും  എസ്.ഡി.പി യുമൊക്കെ പൈപ്പ് ലൈനെതിരെ   പരസ്യമായി രംഗത്തു വന്നിരുന്നു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഈ സംഘടനകൾക്കു ഒപ്പം ചേർന്നായിരുന്നു സി.പി.എം ന്റെ ഗെയിൽ വിരുദ്ധ സമരം.കുത്തകകളുടെ കടന്നു കയറ്റമായി ഗയിൽവിരുദ്ധ സമരങ്ങളെ സി.പി.എം ഉം  മറ്റു സംഘടനകളും മാറ്റി. ആസൂത്രിതമായി നടന്ന ഈ സമരങ്ങളാണ് ഗെയിൽ പദ്ധതി വൈകിപ്പിക്കാൻ കാരണമായത്.അധികാരത്തിൽ  വന്ന ഉടൻ സമര രംഗത്തുണ്ടായിരുന്ന അണികളെ മാറ്റുകയും സമരം തളർത്തുകയും ചെയ്തു. ഒരു സുപ്രഭാതം കൊണ്ട് ഗെയിൽ വികസന സൂചകമായി  പാർട്ടി മാറ്റിയെടുത്തു. ഗ്യാസ് ലൈൻ പദ്ധതി  തടസ്സപെടുത്തിയവർ തന്നെ അത് പൂർത്തിയാക്കിയതിന് അവകാശവാദം ഉന്നയിച്ചതാണ് സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസമായി ഉയർന്നത്.

കൊച്ചി- മാംഗ്ലൂർ ഗ്യാസ് ലൈൻ പൂർത്തിയാക്കാൻ വൈകിയത് മൂലം    2735 കോടി നഷ്ടമായി, , സംസ്ഥാനത്തിന് മാത്രം നഷ്ടപ്പെടുത്തിയത് 6000 കോടി 

2009 ലാണ് കൊച്ചിയിൽ നിന്ന് മാംഗ്ലൂരിലേക്കു 444 കിലോമീറ്റർ ദൂരത്തിൽ ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. 2915 കോടി രൂപയായിരുന്നു മുടക്കുമുതൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ പദ്ധതി തടസ്സപെടുത്തിയത് മൂലം പൈപ്പിടൽ മുടങ്ങി. ബോധപൂർവ്വം   പലയിടങ്ങളിലും പൈപ്പിടാൻ വന്ന ജോലിക്കാരെ ഭീഷിണിപ്പെടുത്തുകയും ജോലികൾ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് വെറും നാൽപ്പതു കിലോമീറ്റർ ദൂരംമാത്രമാണ് പൈപ്പിടുന്ന ജോലികൾ പൂർത്തിയാക്കാൻ  മാത്രെമേ പണിക്കു തുടക്കമിട്ട ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്തു കഴിഞ്ഞുള്ളു. 2014 ൽ പദ്ധതി പൂർത്തിയാക്കേണ്ടതായിരുന്നു.

സ്ഥാപിക്കാൻ ഉദ്ദേശിച്ച് സംഭരിച്ച പൈപ്പ് ലൈനുകൾ സൂക്ഷിക്കാൻ ഭൂമി വാടകക്ക്    നൽകിയ ഭൂ  ഉടമകൾ പലരും സമര  രംഗത്തു സജീവമായിരുന്നു. ചില മത സംഘടനകളുടെ നേതാക്കളും സി.പി. എം പ്രദേശിക നേതാക്കളും ഇതിൽ ഉൾപ്പെട്ടിരുന്നുവെന്നു ഗെയിൽ ഉദ്യൊഗസ്ഥർ വെളിപ്പെടുത്തി. പ്രോജക്ട്  വൈകുന്നത് മൂലം ഭൂമിക്കുള്ള വാടക ഇനത്തിൽ കോടികൾ പോക്കറ്റിലാക്കിയ നേതാക്കൾ മലബാറിൽ ഏറെയുണ്ട്.  ഇങ്ങനെ പൊതുജങ്ങളെ ഭയപ്പെടുത്തി സമര  രംഗത്തു നിലയുറപ്പിച്ചവരൊക്കെ വലിയ തുക സ്വന്തം പോക്കറ്റിലേക്കും മാറ്റി.    ഒരു സുപ്രഭാതത്തിൽ ഇവരൊക്കെ സമര രംഗത്തു നിന്ന്  അപ്രത്യക്ഷരാവുകയായിരുന്നു. 

ഉമ്മൻ ചാണ്ടിക്ക് ശേഷം  പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നു മുഖ്യമന്ത്രിയോട് നിർദേശിച്ചു. ഗുരുതരമായ സാമ്പത്തിക നടപടികൾ സംസ്ഥാനത്തിന് നേരിടേണ്ടി വരുമെന്ന് ധനവകുപ്പും മുന്നറിയിപ്പ് നൽകി.ഇതേ തുടർന്ന് സമര  രംഗത്തുണ്ടായവരെ പിൻവലിപ്പിക്കാൻ സി.പി.എം നിർബന്ധിതരായി. എന്നാൽ ആകെ ചെലവ് അപ്പോഴേക്കും  5750 കൂടിയായി വർധിച്ചു. 2020    ൽ  നിർമ്മാണം പൂർത്തിയാക്കണമെന്ന് കേന്ദ്രം അന്ത്യശാസനം നല്കുകുകയും ചെയ്തു. ഇതേ തുടർന്നാണ് വീണ്ടും 
പൈപ്പിടൽ ജോലികൾ കേരളത്തിൽ തുടങ്ങിയത്.

നിർമ്മാണം  പൂർത്തിയായാൽ കേരളത്തിനു  നികുതി ഇനത്തിൽ മാത്രം 1000 കോടി രൂപ പ്രതിവർഷം  ലഭിക്കുമായിരുന്നു.അതായത് പദ്ധതി ബോധപൂർവ്വം തടസ്സപെടുത്തിയത് മൂലം സി.പി.എം ഉം മറ്റു സംഘടനകളും സംസ്ഥാന ഖജനാവിന് നഷ്ടപ്പെടുത്തിയത്  ആറു വര്ഷം കൊണ്ട് 6000 കോടിയാണ്.ഈ ഭീമമായ തുക സംസ്ഥാന ഖജനാവിന് നഷ്ടമാകാൻ മുന്നിൽ നിന്നവരാണ് ഇപ്പോൾ പദ്ധതി വന്നത് തങ്ങൾ മൂലമാണെന്ന് അവകാശപ്പെടുന്നത്.ഈ വൈരുധ്യം മൂലമാണ് സാമൂഹ്യമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ നിശിതമായ വിമർശനങ്ങളും പരിഹാസങ്ങളും ഉയരുന്നത്. 

Write a comment
News Category